Random Posts

Sunday, April 10, 2011


സിന്ധു ജോയിക്ക് നേരെ കല്ലേറ്



വെഞ്ഞാറമൂട്: സിന്ധുജോയിക്കെതിരെ സി.പി.എം പ്രവര്ത്തകരുടെ കല്ലേറും ചീമുട്ടയേറും. വാമനപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ഥി അഡ്വ. മോഹനചന്ദ്രന്റെ തെരഞ്ഞെടുപ്പുയോഗത്തിലാണ് സംഭവം. പരിപാടി തുടങ്ങുന്നതിനുമുമ്പു തന്നെ സി.പി.എം പ്രവര്ത്തകര്പ്രകടനമായി എത്തി പരിപാടി അലങ്കോലപ്പെടുത്താന്ശ്രമിച്ചു. തുടര്ന്ന് പൊലീസും സി.പി.എം. പ്രവര്ത്തകരും ഉന്തും തള്ളുമായി. ഇതിനിടെ പ്രസംഗിക്കാന്കയറിയ സിന്ധുജോയിയെ കല്ലുകൊണ്ടും മുട്ടകൊണ്ടും എറിയുകയായിരുന്നു. കല്ലേറില്സിന്ധുജോയിക്കും സ്ഥാനാര്ഥി അഡ്വ. മോഹനചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.വെഞ്ഞാറുമൂട് പൊലീസ് സ്റ്റേഷനില്പരാതി കൊടുക്കാന്ചെന്ന സിന്ധുജോയിയെ സ്റ്റേഷനില്കയറാന്സി.പി.എം. പ്രവര്ത്തകര്അനുവദിച്ചില്ല. തുടര്ന്ന് കിളിമാനൂര്സ്റ്റേഷനില്പരാതി കൊടുത്തു. സിന്ധുജോയിയെ തിരുവനന്തപുരം മെഡിക്കല്കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.