Random Posts

Saturday, April 9, 2011

പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍



കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും ശനിയാഴ്ച രാവിലെ കൊച്ചിയിലെ നാവിക വിമാനത്താവളത്തിലാണ് ഇരുവരും എത്തുന്നത്.

പ്രധാനമന്ത്രി രാവിലെ 10.40ന് നാവിക വിമാനത്താവളത്തില്‍ എത്തും. കോട്ടയത്ത് 11ന് ചേരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. തുടര്‍ന്ന് കൊല്ലത്തേയ്ക്ക് പോകും. മൂന്നുമണിക്ക് കൊല്ലം ജില്ലാ കോണ്‍ഗ്രസ്ഭവന്‍ ഗ്രൗണ്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ശനിയാഴ്ച തന്നെ പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് മടങ്ങും.

രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 9.45ന് നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ പത്തുമണിക്ക് എറണാകുളം രാജേന്ദ്രമൈതാനത്ത് പ്രസംഗിക്കും. 11മണിക്ക് ചാലക്കുടിയിലും 12മണിക്ക് അമ്പലപ്പുഴയിലും 1.30ന് ചെങ്ങന്നൂരും 2.30ന് പത്തനംതിട്ടയിലും പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരത്തും 12.30ന് പാലക്കാട്ടും 2മണിക്ക് മാനന്തവാടിയിലും 3ന് കൊയിലാണ്ടിയിലും 4ന് കോഴിക്കോട്ടും രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.