Random Posts

Saturday, April 9, 2011

ദുരന്ത ഭരണത്തിന്റെ നാലര വര്‍ഷങ്ങള്‍–ആര്‍.ചന്ദ്രശേഖരന്‍


തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാന സര്ക്കാര് ശരിക്കും വിരളിപിടിച്ച മൂരിക്കാളയെപ്പോലെയായിരിക്കുന്നു. മുന്നില് കാണുന്നതിനെയെല്ലാം ഇടിച്ചു മറിച്ചിട്ട് വെപ്രാളം കൂട്ടുകയാണ്. കഴിഞ്ഞുപോയ രണ്ടു തെരഞ്ഞെടുപ്പിലും നേരിടേണ്ടി വന്ന പരാജയത്തിന്റെ (പാര്ലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും) തളര്ച്ചയില് നിന്ന് ഉണര്ന്നെണീറ്റ് ശരിക്കും ചെളിക്കുഴിയില് കൊന്പുകുത്തി അമറുകയാണ്. ആ കൊന്പു കുലുക്കലില്, കേരളീയ ജനത അവഗണിച്ച പല അഴിമതിക്കഥകളും പീഢനകഥകളും ചികഞ്ഞെടുത്ത് അന്തരീക്ഷത്തില് ദുര്ഗന്ധം പരത്താനും ഭരണക്കാര് ശ്രമിക്കുന്നു. ഭരണത്തിന്റെ അവസാനകാലത്ത് ജനസമൂഹത്തെ സ്വാധീനിക്കാന് നടത്തുന്ന രാഷ്ട്രീയ നാടകങ്ങള് എന്നതിലുപരി ഇതിലൊന്നും യാതൊരാത്മാര്ത്ഥതയുമില്ലെന്ന് കേരള ചരിത്രമറിയുന്ന ഓരോരുത്തര്ക്കുമറിയാം. പെണ് വാണിഭക്കേസുകള് വാശിയോടെ കൈകാര്യം ചെയ്യുമെന്നും സ്ത്രീവര്ഗ്ഗത്തിന്റെ സുരക്ഷിതത്വം പൂര്ണ്ണമായും ഉറപ്പു വരുത്തുമെന്നും ഗീര് വാണം മുഴക്കി അധികാരത്തില് കയറിയ അച്യുതാനന്ദന് സര്ക്കാര് കഴിഞ്ഞ നാലരക്കൊല്ലം ഇവിടെ എന്താണ് ചെയ്തത്. കോളിളക്കം സൃഷ്ടിച്ച പല സ്ത്രീ പീഡനക്കേസുകളിലും അര്ത്ഥഗര്ഭമായ മൌനം പാലിച്ചുകൊണ്ട് ഐസ്ക്രീം കേസിന്റെ പേരില് ഒരു രാഷ്ട്രീയ നാടകം തട്ടിക്കൂട്ടുകയല്ലെ ചെയ്തിരിക്കുന്നത്. ഇത്തരം സംഭവങ്ങളില് ആത്മാര്ത്ഥയുണ്ടെങ്കില് എന്തുകൊണ്ട് കിളിരൂര് സംഭവം അവഗണിക്കുന്നു. ആ സംഭവത്തേക്കാള് രാഷ്ട്രീയം കളിക്കാന് പറ്റിയ കേസ് ഐസ്ക്രീം കേസാണെന്ന് അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയപ്പകപോക്കലാണിതെന്ന് ബുദ്ധിയുള്ളവര്ക്ക് അറിയാം. ചീറ്റിപ്പോയ പടക്കാണിത്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീര്ജ്ജീവമായ ഭരണമായിരന്നു ഇടതുപക്ഷമുന്നണിയുടെ കഴിഞ്ഞ നാലരവര്ഷത്തെ ഭരണമെന്ന കാര്യത്തില് കടന്നതിന് ശേഷം കേരളത്തിലെ ജനങ്ങള് സുഖമായി ഉറങ്ങിയിട്ടില്ല. കൊള്ളയും കൊലയും ഇത്ര കണ്ട് വര്ദ്ധിച്ച ഒരു കാലമുണ്ടായിട്ടില്ല. വീടുകളില് ഒറ്റയ്ക്ക് കഴിയുന്ന എത്ര വീട്ടമ്മമാരെയാണ് കൊന്നു തള്ളിയിട്ടുള്ളത്. നിയമത്തിന്റെ അന്തസത്ത ഇത്രകണ്ട് തെരുവിലെറിയപ്പെട്ട ഒരു കാലമില്ല. ഭരിക്കുന്ന കക്ഷിയുടെ ആള്ക്കാര് തന്നെ പോലീസ് സ്റ്റേഷനില് കടന്നുകയറുക, പോലീസുകാരെ മര്ദ്ദിക്കുക തുടങ്ങിയ ഭരണ ആഭാസങ്ങള് എത്ര തവണയാണ് സി.പി.ഐ.ക്കാരും, ഡി.വൈ.എഫ്.ഐ.ക്കാരും നടത്തിയിട്ടിുളഎ്ളത്. കുറ്റവാളികളെ പരസ്യമായി പോലീസ് സ്റ്റേഷനില് നിന്ന് പിടിച്ചിറക്കിക്കൊണ്ടു വന്ന സംഭവങ്ങള് വേലി തന്നെ വിളവു തിന്നുന്നതിന് സമാനമായ സംഭവങ്ങളായിരുന്നു. തിരുവനന്തപുരത്ത് സി.പി.ഐ.യുടെ ഒരു പോലീസുകാരയെ പരസ്യമായി തല്ലിയത് ആഭ്യന്തര മന്ത്രി മറന്നാലും കേരള ജനതയും കേരളാപോലീസും മറന്നിരിക്കാനിടയില്ല. ആ സംഭവുമായി ബന്ധപ്പെട്ട് സി.പി.ഐ. മന്ത്രിമാരുള്പ്പെടെയുള്ള നേതാക്കന്മാര് പോലീസ് സ്ററേഷനില് കടന്നുകയറിയതും തിരുവനന്തപുരത്തുകാര് മറന്നിരിക്കാനിടയില്ല. പോലീസ് ഭരണത്തെക്കാള് ചോട്ടാനേതാക്കന്മാരുടെയും ഗുണ്ടകളുടെയും വിളയാട്ടം നടന്ന മറ്റൊരു കാലഘട്ടമുണ്ടായിട്ടുണ്ടോ വിവാദങ്ങളായ എത്ര കൊലപാതകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. മുത്തൂറ്റ് കുടുംബത്തിലെ ഒരംഗം ക്രൂരമായ വധിക്കപ്പെട്ടതിനെ തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണപ്രഹസനങ്ങള് കേരളജനത മറന്നിട്ടില്ല. എസ് കത്തിയുണ്ടാക്കിയ ഇരുന്പുപണിക്കാരനെങ്കിലും മറന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ മൂക്കന് താഴെ ടോട്ടല് ഫോര് യൂ എന്ന പേരില് ഒരു കൊച്ചുകള്ളന് നിരവധി ഉന്നതന്മാരുടെയും നിരവധി സുന്ദരിമാരുടെയും സഹായത്തോടെ നടത്തിയ പകല്ക്കൊള്ളയുടെ കഥകള് ഇപ്പോള് മാധ്യമങ്ങള്ക്കുപോലും വേണ്ടാതായിരിക്കുന്നു. ശബരീനാഥ് ഇപ്പോള് വി.ഐ.പി.യാണ്. തട്ടിപ്പുകാരുടെ പറുദീസയായ കേരളം മാറിയ മറ്റൊരു കാലഘട്ടമില്ല. കേരളത്തിലെ അധികാരകേന്ദ്രത്തിലെ ഉന്നതന്മാരുടെ പുത്രന്മാര്ക്കുപോലും ഇതില് പങ്കാളിത്തമുണ്ടായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലനില്ക്കുന്നു. തിരുവനന്തപുരത്ത തന്നെ അവിഹിതഭൂമി ഇടപാടുകളുടെ പേരില് ഭരണകക്ഷിയിലെ ഉന്നതരുടെ പേരുകള് വന്നത് പുകമറയിലായിരിക്കുന്നു.

ഇതിനിടയില് മുഖ്യന്റെ മൂന്നാര് നാടകം അരങ്ങുതകര്ക്കുകയും ദുഃഖപര്യവസാനിയിത്തീരുകയും ചെയ്തു. ഇതിന്റെ പേരില് ഉന്നതരായ പല ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരുടെയും കസേരകള് തെറിച്ചുപോയി. (സുരേഷ് കുമാറിന്റെയും രാജുനാരായണസ്വാമിയുടെയും ഗതി ഓര്ക്കുക). സത്യസന്ധമായി വ്യാജ സിഡി വ്യവസായത്തിനെതിരെ ശക്തമായ നടപടി എടുത്ത ഐ.പി.എസ്.ഉദ്യോഗസ്ഥന് കേരളം വിടേണ്ടിവന്നു. ഇടക്കാലത്ത് ഉന്നതയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥ രാജിവെച്ച് പിരിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില് മദ്യപിച്ചു കൊണ്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ച വിദേശിയും കൂട്ടുകാരനായ വ്യവസായിയും ഭരണ സിരാകേന്ദ്രത്തിന്റെ സഹായത്തോടെ യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു.

അവസാനമായി, തീവണ്ടിയില് നിന്നും തള്ളിയിടുകയും ബലാല്സംഗത്തിന് ഇരയാവുകയും ചെയ്ത പെണ്കുട്ടിയുടെ സുരക്ഷിതത്വം റയില് വേ പോലീസില് മാത്രം അടിച്ചേല്പ്പിക്കാനുള്ള ശ്രമവും ആഭ്യന്തരവകുപ്പിന്റെ നിരുത്തരവാദപരമായ നടപടിയാണ്. കേരളത്തില് വച്ച് ഇങ്ങനെയൊരു സംഭവമുണ്ടായാല് അത് കൈകഴുകിക്കളയാന് കേരളാ പോലീസിന് കഴിയില്ല.

കേരളീയ ജീവിതത്തിന്റെ ഏതുമേഖലയിലേക്കു കടന്നു ചെന്നാലും അരക്ഷിതാവസ്ഥയുടെ, ഭരണമില്ലായ്മയുടെ താളപ്പിഴകള് കാണാം. തേക്കടിയിലെ തടാകത്തില് ബോട്ടുമുങ്ങി നിരവധി പേര് മരിച്ചതും, ശബരിമലയില് അപകടങ്ങള് തുടര്ക്കഥയായതും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ദുരന്തങ്ങളുടെ പരന്പര തന്നെ ഈ ഭരണകാലത്ത് നടന്നിട്ടുണ്ട്. റോഡ് അപകടങ്ങളില്, പ്രത്യേകിച്ച് ടിപ്പര് ലോറി അപകടങ്ങളില് മരണപ്പെട്ടവരുടെ എണ്ണം ഇനിയും ശരിയായി തിട്ടപ്പെടുത്തിയിട്ടില്ല.

ഒരുമന്ത്രി അനധികൃത ഭൂമി ഇടപാടില്പ്പെട്ടതും, പുറത്താക്കപ്പെട്ടതും ഈ ഭരണത്തിന്റെ തുടക്കത്തിലായിരുന്നു. ഘടകകക്ഷികളുമായി തമ്മിലടി ഉണ്ടായതും ഒപ്പം നിന്ന ചില കക്ഷികളെ ചതിച്ച് പുറത്താക്കിയതും, ഭരണകക്ഷിയിലെ വല്യേട്ടന് പാര്ട്ടിയില് ഉന്നതന്മാര് തമ്മിലിടഞ്ഞതും മാര്ക്സിസ്റ്റുകാര്ക്കുപോലും സഹിക്കാന് കഴിയുന്ന കാര്യമല്ല. പാര്ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമായുള്ള ഭിന്നത അച്യുതാനന്ദന് മുഖ്യനാകുന്നതിന് മുന്പ് തന്നെ ആരംഭിച്ചതാണ്. അത് മിക്കപ്പോഴും പൊട്ടിത്തെറിയുടെ വക്കത്തെത്തിയിട്ടുമുണ്ട്. ഉദ്ഘാടനങ്ങളും, വാചകക്കസര്ത്തും കൊണ്ട് ഭരണം നടത്താന് തങ്ങള് മിടുമിടുക്കന്മാരാണെന്ന് തുടക്കം മുതല്ക്കുതന്നെ മന്ത്രിമാര് ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ തുടക്കത്തില് ദേവസ്വം ബോര്ഡില് ബോര്ഡ് ചെയര്മാനും മെന്പര്മാരും തമ്മില് നടന്ന പരസ്യമായ അധികാര യുദ്ധം ഈ ഭരണകാലത്തെ ഏറ്ഴും നല്ല ഷോകളില് ഒന്നായിരുന്നു. ഗുപ്തന് ഒരു കസേരയിലും നാരാണന് മറ്റൊരു കസേരയിലുമിരുന്ന് പരസ്പരം ചെളിവാരി എറിഞ്ഞു രസിച്ചത് ദുഃഖത്തോടെയാണ് നമ്മുടെ നാട്ടിലെ പൊതുജനം കണ്ടത്. ഇതൊക്കെ കണ്ട് നിഷ്ക്രയനായിരിക്കാനെ മന്ത്രി സുധാകരന് കഴിഞ്ഞൂള്ളൂ. അവസാനം മന്ത്രിയെ മാറ്റിയെങ്കിലും ദേവസ്വം ഭരണം തഥൈവ. ശബരിമല വികസനം വെറും പ്രഹസനമായി മാറുകയും ചെയ്തു.

ഓരോ ദിവസവും സംഭവബഹുലമായ നാടകീയ മുഹൂര്ത്തങ്ങളാണ് ഈ സര്ക്കാര് പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാര്ട്ടി സെക്രട്ടറിയും മുഖ്യനും തമ്മില് ചൂടന് വാഗ്ദാനങ്ങളും ചേരിപ്പോരും നടന്നുകൊണ്ടിരിക്കേ ഭരണപരമായ മുന്നേറ്റത്തിന് എല്ലാ മന്ത്രിമാരും തങ്ങളുടേതായ പങ്കുകള് രാഷ്ട്രീയകസര്ത്തുകളിലൂടെ നടത്തിക്കൊണ്ടിരുന്നു.

മലയാളഭാഷാനിഘണ്ടുവില് പുതിയ പുതിയ പദങ്ങള് കൂട്ടിച്ചേര്ത്തുകൊണ്ട് വിപ്ളവകരമായ മുന്നേറ്റം നടത്തയ മന്ത്ര സുധാകരന് പുസ്തകകച്ചവടത്തിലും കവിതാ രചനയിലും എത്തിച്ചേര്ന്നിരിക്കുകയാണ്. സാഹിത്യ സാംസ്ക്കാരിക രംഗം രാഷ്ട്രീയവല്ക്കരിക്കാന് എം.എ.ബേബിയെക്കാള് താന് ഒട്ടും പിന്നിലല്ലാ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ആര്ക്കും വേണ്ടാതെ കെട്ടിക്കിടന്ന നിരവധി പുസ്തകങ്ങള് കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ ലൈബ്രറി എന്ന ഗോഡൌണുകളിലേയ്ക്ക് നിര്ബന്ധമായും കെട്ടിയയച്ച് സാഹിത്യ പ്രവര്ത്തനത്തില് ഒരു മാതൃക തന്നെ കാട്ടിയിരിക്കുകയാണദ്ദേഹം. മുന്പൊരു പക്കാരാഷ്ട്രീയക്കാരനെ സാഹിത്യ പ്രവര്ത്തനകസഹകരണ സംഘത്തില് അവരോധിച്ച് അതിന്റെ കല്ലിളക്കിയ നേതാക്കന്മാരെക്കാള് മന്ത്രി സുധാകരന് ബുദ്ധിമാന് തന്നെ. സാഹിത്യത്തെ അദ്ദേഹം കൂടുതല് ജനകീയ വല്ക്കരിച്ചു.

മന്ത്രിക്കസേരയില് കയറിയ അന്നുമുതല് വിദ്യാഭ്യാസ സാംസ്കാരിക രംഗം ശുദ്ധീകരിച്ച് പൊടി തട്ടിയെടുക്കണമെന്ന വാശിയിലായിരുന്നു സ.എം.എ.ബേബി. പക്ഷെ സ്വാശ്രയ വിദ്യാഭ്യാസമെന്ന ഐസ് കട്ടിയില് തട്ടിഅദ്ദേഹത്തിന്റെ കപ്പല് പൊട്ടി തകരുക തന്നെ ചെയ്തു, വിദ്യാഭ്യാസ രംഗത്ത് മാനേജ്മെന്റിന് കീഴടങ്ങിയും കീഴടങ്ങാതെയുമുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം വിദ്യാഭ്യാസരംഗത്തെ കുട്ടച്ചോറാക്കുക തന്നെ ചെയ്തു.

പ്ളസ്ടുവിന് അഡ്മിഷന് ലഭിക്കാന് ആയിരക്കണക്കിന് കുട്ടികള് നെട്ടോട്ടമോടിയ കഥ കുട്ടികളോട് സ്നേഹമുള്ള മാതാപിതാക്കള് മറക്കാനിടയില്ല. പ്രൊഫഷണല് കോളേജുകളില് അഡ്മിഷന് ലഭിക്കാന് മനപൂര്വ്വമായി ഉണ്ടാക്കയ താമസം എന്തൊക്കെ വിനകളാണ് ഉപരപഠനം കൊതിച്ച വിദ്യാര്ത്ഥികള്ക്കുണ്ടാക്കിയതെന്ന കാര്യവും മാതാപിതാക്കള്ക്കും കുട്ടികള്ക്കുമറിയാം.

സാഹിത്യസാംസ്ക്കാരിക രംഗങ്ങള് പരിപൂര്ണ്ണമായും രാഷ്ട്രീയവല്ക്കരിച്ച് സാഹിത്യത്തില് ശരിക്കും സോഷ്യലിസം നടപ്പാക്കി. സാഹിത്യമേഖലയിലെ ഉന്നതന്മാരേയും പ്രതഭകളെയുമെല്ലാം അകറ്റി നിറുത്തി വെറും രാഷ്ട്രീയ ഭിക്ഷാംദേഹികളെ അധികാരക്കസേരകളില് പിടിച്ചിരുത്ത സാഹിത്യസാംസ്കാരിക മേഖലകളുടെ അന്തസത്ത തകര്ത്തെറിഞ്ഞു. ഒരു പുസ്തകമോ, ഒരു വരിയെങ്കിലുമോ എഴുതാത്തവരെ, സാംസ്കാരിക മേഖലയില് പല സ്ഥലങ്ങളിലും പിടിച്ചിരുത്തുകയും, സാഹിത്യത്തിലെ പല കോമാളികളെയും ഭാഷയുടെ പേരില് ആദരിക്കുകയും ചെയ്ത മന്ത്രിയുടെയും അനുയായികളുടെയും ചങ്കൂറ്റം അപാരം തന്നെ, മണിയടിക്കുന്നവരെയും, പിരിവുനല്കുന്നവരെയും, പോസ്റ്റര് അടിച്ചുനല്കുന്നവരെയും സാംസ്കാരിക നായകന്മാരാക്കി മാറ്റുന്നതില് ഈ മന്ത്രിയും അനുയായികളും വഹിച്ചുള്ള പങ്ക് ചെറുതല്ല.

ഇനി ആരോഗ്യ രംഗത്തെ സ്ഥിതി നമുക്കൊന്നു പരിശോധിച്ചു നോക്കാം. മന്ത്രി ശ്രീമതി പുരോഗനമനകാര്യത്തില് ആരെയും പിന്നിലാക്കിയവരാണ്. സ്വന്തം മരുമകളെ തന്റെ പേഴ്സണല് സ്റ്റാഫില് നല്ലൊരു ലാവണത്തില് നിയമിച്ചുകൊണ്ടാണ് അവര് തൊഴിലാളി വര്ഗ്ഗ സ്നേഹത്തിന്റെ മാതൃക കാട്ടിയത്. പകര്ച്ച വ്യാധികള് പടര്ന്ന് പിടിക്കുന്പോള് ആരോഗ്യവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും വെറുപ്പിച്ച്, താന് ആരെയും കുസാത്ത മന്ത്രിയാണെന്ന് തെളിയിച്ചു. ആരോഗ്യവകുപ്പില് ഇത്രയേറെ അസ്വസ്ഥകള് വാരിവിതറപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല. എന്തായാലും പ്രൈവറ്റ് മേഖലയില് ധാരാളം ആശുപത്രികള് നന്നായി വളരാന് ഈ ഗവര്മെന്റിന്റെ കാലത്ത് ശ്രീമതി കളമൊരുക്കി എന്ന കാര്യം വിസ്മരിക്കാന് പാടില്ലാത്തതാകുന്നു.

ഇങ്ങനെ എഴുതിയാലും എഴുതിയാലും തീരാത്ത പുരോഗമന നടപടികളാണീ ഗവര്മെന്റിന്റെ കാലത്ത് അരങ്ങുതകര്ത്തത്. പി.എസ്.സി.യെപ്പോലെ ഒരു മഹാസ്ഥാപനത്തെ നോക്കുകുത്തിയാക്കി കൊണ്ട് നാട്ടിലെ ഗവര്മെന്റ് സ്ഥാപനങ്ങളില് എങ്ങനെ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് സി.പി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘടനയിലെ പ്രതിനിധികള് തെളിയിച്ചു കൊടുത്തു. മൂന്നോ നാലോ ലക്ഷം ചെലവിട്ടാല് പുല്ലുപോലെ ഒരു ജോലി ലഭിക്കുന്ന സ്ഥിതി. ഇതില്പ്പരം സ്വര്ഗ്ഗീയമായ ഒരവസ്ഥയുണ്ടോ ശരിക്കും സോഷ്യലിസം നിലവില് വന്നില്ലെ. ഇതിന് സി.പി.ഐയുടെ അനുയായികളായ ഒരുപറ്റമാളുകളാണ് നേതൃത്വം കൊടുത്തതെങ്കിലും നടുക്കുന്ന ഈ തൊഴില് തട്ടിപ്പിനും പിന്നില് പുറത്തറിയപ്പെടാത്ത വന് പുള്ളികള് ഉണ്ടെന്ന കാര്യം ഇന്നാട്ടിലെ സാധാരണക്കൈാരനുപോലുമറിയാം. മുപ്പത് വയസ്സിന് താഴെപ്രായമുള്ള ഏതാനും പിള്ളേരാണിതിന്റെ തലച്ചോറെന്ന് വിശ്വസിക്കാന് കേരളീയര് അത്രമണ്ടന്മാരൊന്നുല്ലല്ലൊ.

ഇതിനിടെയാണ് തോമസ് ഐസക് ലോട്ടറി വിവാദത്തില്പ്പെടുന്നത്. സാന്തിയാഗോ മാര്ട്ടിനുമായി യാതൊരു ബന്ധവുമില്ലെന്ന് വീര് വാണം മുഴക്കുമെങ്കിലും ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വാങ്ങിയെന്ന കഥ പാര്ട്ടി നേതൃത്വം തന്നെ സമ്മതിച്ചതിനാല് മാര്ട്ടിനും ഭരണാധികാരികളും തമ്മിലുള്ള ബന്ധമെന്താണെന്ന് സാധാരണ ജനങ്ങള്ക്ക് ഊഹിക്കാന് കഴിയും. ഇക്കാര്യത്തിലും മുഖ്യനും ധനകാര്യമന്ത്രിയും തമ്മിലുള്ള ഭിന്നത ഏവര്ക്കും ബോധ്യമുള്ള കാര്യമാണ്.

കമ്മ്യൂണിസ്റ്റ് മാര്ക്സിസ്റ്റ് പാര്ട്ടിയുടെ ഇപ്പോഴത്തെ പ്രധാനകേന്ദ്രമെന്ന് പറയപ്പെടുന്ന കൊല്ലത്തെ രണ്ട് കൊച്ചുനേതാക്കന്മാര് കാട്ടിക്കൂട്ടിയ അവിഹിത ഇടപാടുകള് അത്ര പെട്ടെന്ന് മറക്കാറായിട്ടില്ല. ഒരു വക്കീല് നേതാവ് പോലീസ് ഇന്സ്പെക്ടര് സെലക്ഷന്റെ പരീക്ഷയമായ ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പുകള് പുറത്തുവരികയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. സി.പി.എമ്മിന്റെ സാംസ്കാരിക നേതാക്കന്മാരുടെ ടിപ്പിക്കലായ ഒരു ഉദാഹരണമാണിത്. കുറെനാള് മുന്പ് കൊല്ലം ഡിസി.സി. ഓഫീസിലെ സെക്രട്ടറിയായിരുന്ന ഒരു മുന്കൌണ്സിലറുടെ പുത്രനെ സ്പിരിറ്റ് കള്ളക്കടത്തിന് പിടിച്ചത് ഇനിയും കൊല്ലക്കാര് മറന്നിട്ടില്ല. ഇങ്ങനെ ഭരണം പൊടിപൊടിച്ചു കൊണ്ടിരിക്കെ വര്ഷങ്ങള് കടന്നുപോയി. ഇനി ആറുമാസം പോലും അവശേഷിക്കുന്നില്ല. ഇനി ജനങ്ങളുടെ കണ്ണില് മണ്ണിടാതെ രക്ഷയില്ല.

ഇപ്പോഴിതാ തകൃതിയായി ഭരണം ആരംഭിച്ചിരിക്കുന്നു. ചെറിയ കാര്യങ്ങള് വലുതാക്കിക്കാട്ടിയും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ജനസമൂഹത്തെ ഇളക്കിവിടാനാണിപ്പോള് ഇടതുപക്ഷ ഗവര്മെന്റ് ചെയ്യുന്നത്. ഇവര് ശരിക്കും ഒരു വെപ്രാളത്തില്പ്പെട്ടിരിക്കുന്നു. ഈ വെപ്രാളത്തിനിടയില് നാട്ടിലെ വികസനം മുഴുവന് തങ്ങളാണ് നടത്തിയതെന്നും കേന്ദ്രം ഒന്നും ചെയ്തില്ലെന്നും ദുഷ്പ്രചരണം നടത്തുന്നു.

കേരളത്തിന്റെ വികസനത്തിന് പര്യാപ്തമായ നിരവധിക്കാര്യങ്ങള് കേന്ദ്രഗവര്മെന്റാണിവിടെ നടപ്പിലാക്കിയിരിക്കുന്നതെന്ന കാര്യത്തില് സംശയം ലേശവുമില്ല.

ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിന്റെ പ്രൊഡക്ഷന് സപ്പോര്ട്ടിംഗ് സെന്റര്, ബ്രഹ്മോസ്, ഏഴിമലനാവിക അക്കാദമി തുടങ്ങിയ കേരളത്തിന് കേന്ദ്രം നല്കിയ പദ്ധതികളാണ്.

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് കേന്ദ്രം കേരളത്തിന് പല പദ്ധതികളും നല്കിയിട്ടുണ്ട്. കാസര്കോട് കേന്ദ്രസര് വ്വകലാശാലയും, തിരുവനന്തപുരത്ത് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയും ഐ സറും അനുവദിച്ചു. 1800 കോടി രൂപയുടെ കുട്ടനാട് പാക്കേജും 478 കോടിയുടെ നഗരവികസനപദ്ധതിയും അനുവദിച്ചിട്ടുണ്ട്. അടുത്തുതന്നെ ഐ.ടി.ഐ.യുടെ ഒരു കേന്ദ്രം സ്ഥാപിക്കും.

3200 കോടി രൂപാ ചെലവിട്ടാണ് രാജ്യാന്തര കണ്ടെയ്നര് ട്രാന്സ്ഷിപ്പ്മെന്റ് ടെര്മിനല് സ്ഥാപിച്ചിരിക്കുന്നത്. ഇതേതുടര്ന്ന് അനുബന്ധപദ്ധതികളിലായി 7500 കോടി രൂപായുടെ മുതല്മുടക്ക് കൊച്ചിയിലുണ്ടാകും.ഇതാകട്ടെ കേരളത്തെ സംബന്ധിച്ചിടത്തോളം അതിമഹത്തായ ഒരു നേട്ടമാണ് പതിനായിരക്കണക്കിന് ആളുകള്ക്ക് തൊഴില് ലഭിക്കാനുള്ള അവസരമാണിതോടെ തെളിയുന്നത്. ഒരു വര്ഷം പത്തുലക്ഷം കണ്ടെയ്നറുകള് കൈകാര്യം ചെയ്യാന് കഴിയുന്ന നിലയിലേക്ക് ഇവിടം വളരും. ഈ വഴി ഒരു വര്ഷം 1350 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹത്തായ ഈ നേട്ടങ്ങള്ക്കെല്ലാം വേണ്ടി കേന്ദ്രഗവര്മെന്റാണ് സജീവമായി പ്രവര്ത്തിച്ചത്.

കേന്ദ്രം നല്കിയ വികസന നേട്ടങ്ങളുടെ മഹത്വം കുറച്ചു കാണിക്കാനും, അതിലൂടെ കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസിന്റെ ഇമേജ് ഇല്ലാതാക്കാനുമുള്ള രാഷ്ട്രീയക്കരുനീക്കങഅങളാണിപ്പോള് അച്യുതാനന്ദന് ഭരണകൂടവും സി.പി.എമ്മും കൂടി ചെയ്യുന്നത്. കഴിഞ്ഞ നാലരവര്ഷത്തെ നിര്ജ്ജീവമായ ഭരണത്തിനും ജനദ്രോഹ നടപടികള്ക്കും ജനങ്ങള് മറുപടി ചോദിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇതു മനസ്സിലാക്കിക്കൊണ്ട് ചുവപ്പു കണ്ട കാളയപ്പോലെ വിരണ്ടോടുകയാണ് ഭരണകക്ഷിയുടെ നേതാകന്മാര്.ഓട്ടത്തിനിടയില് ചെളിക്കുഴിയില് ആരെയെങ്കിലും കുത്തിവീഴ്ത്തുകഎന്നതാണ് ലക്ഷ്യം.