Random Posts

Sunday, April 10, 2011

ഇതാണോ കോടിയേരിയുടെ ജനമൈത്രി പോലീസ് ? രമേശ് ചെന്നിത്തല


പൊലീസ് കസ്റ്റഡിയെലുടക്കുന്നവരെ തല്ലിക്കൊല്ലുന്ന പ്രാകൃതസന്പ്രദായം അവസാനിപ്പിക്കാന് അഞ്ചുവര്ഷം തികയുന്പോഴും ഇടതുമുന്നണിസര്ക്കാരിനു കഴിഞ്ഞിട്ടില്ലെന്നതിനുദാഹരണമാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത യുവാവു മരിച്ച സംഭവമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണി സര്ക്കാര് അധികാരമേറ്റ് ആദ്യമാസത്തില്ത്തന്നെ ആദ്യ കസ്റ്റഡിമരണം അരങ്ങേറി. പിന്നീട്, തുടരെത്തുടരെ കസ്റ്റഡിമരണങ്ങള് നടന്നിട്ടും പൊലീസിനെ നിയന്ത്രിക്കാന് സാധിക്കാതിരുന്ന സര്ക്കാരിന് ഒടുവില് ജനങ്ങളുടെ സമ്മര്ദ്ധത്തെത്തുടര്ന്ന് കസ്റ്റഡിമരണങ്ങളെക്കുറിച്ചന്വേഷിക്കാന് ഒരു കമ്മീഷനെ നിയോഗിക്കേണ്ടിവന്നു. കമ്മീഷന് നഷ്ടപരിഹാരം നല്കാന് നിര്ദ്ദേശിച്ച കേസുകളില് ഇതേവരെ നടപടികള് പൂര്ത്തിയായിട്ടില്ല എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇപ്പോള് കസ്റ്റഡിമരണം 23 വരെ എത്തിയിട്ടും സര്ക്കാരിന് യാതൊരു അനക്കവുമില്ല. പൊലീസിനെ രാഷ്ട്രീയവല്ക്കരിക്കുകയും പാര്ട്ടി താല്പര്യങ്ങള്ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് അവരെ നിയന്ത്രിക്കാന് കഴിയാത്തത്. ദേശീയ ക്രൈം റിക്കോര്ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളില് കേരളം ഒന്നാമതാണ്. ആഭ്യന്തരമന്ത്രി നിയമസഭയില് വച്ച നാലുവര്ഷത്തിനിടയില് ഇതിനിടെ സംസ്ഥാനത്തു നടന്നത്. കളവ് – 23278, ഭവനഭേദനം – 14404, പിടിച്ചുപറി – 4527, മാല പിടിച്ചു പറിച്ച സംഭവങ്ങള് – 2675, കൊള്ളിവയ്പുകള് – 1447, കാണാതായവര് – 12570, 29646 സ്ത്രീകള് പീഡിപ്പിക്കപ്പെട്ടു. ക്രിമിനല് കുറ്റങ്ങള്ക്ക് ശിക്ഷയനുഭവിക്കുകയായിരുന്ന 325 പേരെ ജയിലില് നിന്ന് പുറത്തുവിട്ടു. 49 തവണ മാര്ക്സിസ്റ്റുകാര് പൊലീസ് സ്റ്റേഷന് ആക്രമിക്കുകയോ പൊലീസുകാരെ ആക്രമിക്കുകയോ ചെയ്തു. 84 പൊലീസുകാരെ അടിച്ചു പരുക്കേല്പ്പിച്ചു.

സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത ഇന്നത്തെ ദുരവസ്ഥ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്തതാണ്. ഭരണത്തലവനായ മുഖ്യമന്ത്രിപോലും സ്ത്രീകളെ മാന്യതയില്ലാത്തവിധം അധിക്ഷേപിക്കുന്പോള് സ്ത്രീപീഡകര്ക്ക് അത് പ്രോത്സാഹനമാകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.