കോട്ടയം: രണ്ട് എം.എല്‍.എ.മാര്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന കോട്ടയത്ത് നിയമസഭാംഗമായും ഭരണകര്‍ത്താവെന്ന നിലയിലും പത്തരമാറ്റ് തെളിയിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനവിധി തേടുന്നത്.
മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ തിരുവഞ്ചൂരിന് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിക്കുന്നതും പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. പൊതുപ്രവര്‍ത്തനരംഗത്ത് പിച്ചവച്ച തറവാട്ടുമുറ്റത്ത് മടങ്ങിയെത്തുന്ന ആത്മവിശ്വാസവുമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കുറി ജന്മനാട്ടില്‍ മത്സരിക്കാനെത്തുന്നത്. സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ഇടതു സ്ഥാനാര്‍ഥി വി.എന്‍.വാസവനോടുള്ള എതിര്‍പ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. സി.പി.എം-സി.പി.ഐ ബന്ധവും മുന്നണിക്ക് അത്ര ഗുണകരകരമല്ല. 20 വര്‍ഷമായി അടൂരില്‍നിന്നുള്ള നിയമസഭാംഗമാണ് തിരുവഞ്ചൂര്‍. മന്ത്രിസ്ഥാനത്തും തിളങ്ങി. 2006ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചത് ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമായിരുന്നു. കോട്ടയം മണ്ഡലത്തിലെ ജനങ്ങളുടെ വികസനത്തേക്കുറിച്ചുള്ള ആഗ്രഹം പോലും നിലവിലുള്ള എം.എല്‍.എ തകര്‍ത്തുകളഞ്ഞതായി കാര്യകാരണസഹിതം തിരുവഞ്ചൂര്‍ അക്കമിട്ടു നിരത്തുമ്പോള്‍ വിശദീകരിക്കാനാവാതെ ഇടതുമുന്നണിയും സ്ഥാനാര്‍ഥിയും വിയര്‍ക്കുകയാണ്. ജലവിഭവമന്ത്രിയായിരുന്ന കാലത്ത് 100 ദിവസം കൊണ്ട് 115 പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനായത് തിരുവഞ്ചൂരിന്റെ പ്രവര്‍ത്തനമികവിനുള്ള ചെറിയൊരു ഉദാഹരണം മാത്രം.
വനംവകുപ്പില്‍ തിരുവഞ്ചൂര്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഏറെ അഭിനന്ദിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും തിരുവഞ്ചൂരിനൊപ്പം വനസംരക്ഷണത്തിന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനിറങ്ങിയത് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. ചന്ദനസംരക്ഷണത്തിനായി പരിസ്ഥിതി സംഘടനകളുമായി ചേര്‍ന്ന് മറയൂരും തിരുവനന്തപുരത്തും സംഘടിപ്പിച്ച ചന്ദനസംരക്ഷണ സംഗമം ചരിത്രത്തില്‍തന്നെ ആദ്യ സംരംഭമായിരുന്നു. കാട്ടുകള്ളന്‍മാരില്‍നിന്നും ചന്ദനവനത്തെ സംരക്ഷിക്കാന്‍ 85 കി.മീ. സംരക്ഷണവേലി തീര്‍ത്തു. ദൃതകര്‍മസേനയെ രൂപീകരിക്കുന്നതിന്റെ ക്രെഡിറ്റും തിരുവഞ്ചൂരിനുള്ളതാണ്. കഞ്ചാവിനെതിരെ സന്ധിയില്ലാസമരം തന്നെ നടത്തി.
മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കേരളത്തെ പ്രതിനിധികരിക്കുന്നതിനും തിരുവഞ്ചൂരിന് അവസരം ലഭിച്ചു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ജലവിഭവമന്ത്രിയായ തിരുവഞ്ചൂരും കേരളത്തിനുവേണ്ടി വാദിക്കാനുണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കേരളത്തെ പ്രതിനിധികരിക്കുന്നതിനും തിരുവഞ്ചൂരിന് അവസരം ലഭിച്ചു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ജലവിഭവമന്ത്രിയായ തിരുവഞ്ചൂരും കേരളത്തിനുവേണ്ടി വാദിക്കാനുണ്ടായിരുന്നു.
1964 മുതല്‍ 67 വരെ കെ.എസ്.യു കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, 67-69 -ല്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, 69-72 -ല്‍ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇതേ കാലയളവില്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 73-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കഴിവും മികവും തെളിയിച്ചു.മികച്ച സംഘാടകനും വാഗ്മിയുമായ തിരുവഞ്ചൂര്‍ 1974-77 കാലഘട്ടത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു. 78 മുതല്‍ 82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 82 മുതല്‍ 84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 84 മുതല്‍ 2001 വരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയിലും സംഘാടക പാടവവും നേതൃപാടവവും തെളിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി അടൂരില്‍നിന്നുള്ള നിയമസഭാംഗമായിരുന്നപ്പോഴും ജന്മനാടെന്ന നിലയില്‍ കോട്ടയവുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിച്ചു. കേരള നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പ് കൂടിയായ തിരുവഞ്ചൂര്‍ എ.ഐ.സി.സി. അംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കെ.പി.സി.സി. ഇലക്ഷന്‍ കമ്മിറ്റിയംഗം, കെ.പി.സി.സി. പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സി., കോട്ടയം ബസേലിയസ് കോളജില്‍നിന്നും പ്രീഡിഗ്രി. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്നും എല്‍.എല്‍.ബി. പാസായ തിരുവഞ്ചൂര്‍ 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്, കോട്ടയം). മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്‍, ആതിര രാധാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍.







