
വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് വിജയിക്കാനുള്ള കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ജമാ അത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയാണെന്നും ഹിസ്ബുള്‍ മുജാഹിദീനുമായി പോലും അവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച പിണറായി വിജയനും സി.പി.എം നേതാക്കളും ജമാഅത്തെ ഇസ്ലാമുമായി രഹസ്യബന്ധമുണ്ടാക്കിയത് ഇതിനു തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
വോട്ടു കിട്ടാന്‍ ആരുമായും കൂട്ടുകൂടുന്ന സി.പി.എം നിലപാട് അപകടകരമാണ്. ഏത് അവിശുദ്ധ ബന്ധത്തിനും സി.പി.എം തയ്യാറാകുമെന്നാണ് ജമാഅത്തെ ഇസ്ലാമുമായി ബന്ധപ്പെട്ട പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട് 2011 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭീകരമായ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ല. ഇത്ര ദയനീയ സ്ഥിയില്‍ മത്സരിക്കുന്ന ഒരു മുന്നണിയെ ആദ്യമായി കാണുകയാണ്. യു.ഡി.എഫിന്റെ എതിര്‍പ്പ് കൊണ്ട് കേരളത്തില്‍ ഒരു പദ്ധതിയും വരാതിരുന്നിട്ടില്ല. സര്‍ക്കാര്‍ പരാജയപ്പെട്ടത് വിഭാഗീയതയും തമ്മിലടിയും മൂലമാണ്.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യ തീരുമാനം ലോട്ടറി അഴിമതി അന്വേഷിക്കാന്‍ ഉത്തവിടുക എന്നതാകും. മാര്‍ട്ടിനെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയാത്തത് അഴിമതിയില്‍ സി.പി.എമ്മിനും പങ്കുള്ളതുകൊണ്ടാണ്.
പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുപോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍. ശശിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.
കെ.സുധാകരനെതിരായ വിജിലന്‍സ് അന്വേഷണം പകപോക്കലാണ്. ഒരു കാവല്‍ മന്ത്രിസഭയാണിതെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വി.എസിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വി.എസിന് ഇടയ്ക്കിടെ സ്വപ്‌നംകാണുന്ന രോഗമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. മലമ്പുഴയില്‍ ചെന്ന വി.എസിന് സ്ഥലജല വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. വി.എസിന്റെ ലീഗ് വേട്ടയാടല്‍ തുടങ്ങിയിട്ട് കുറെ നാളായി. യു.ഡി.എഫിന്റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമെങ്കിലും ഞങ്ങള്‍ക്കു തരണം, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് സര്‍വേകള്‍ ദിശനല്‍കുക മാത്രമാണ് ചെയ്യുക. അത് ഫലത്തെ ബാധിക്കില്ല. എസ്.എന്‍.ഡി.പിയുമായി കോണ്‍ഗ്രസിന് എന്നും നല്ല ബന്ധമാണുള്ളത്. ഇത്തവണയും ബി.ജെ.പിക്ക് ഒരു മുന്നേറ്റവുമുണ്ടാക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് ജനതയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണഅ എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ചിറ്റൂരില്‍ യു.ഡി.എഫ് ജയിക്കുമെന്നും കോണ്‍ഗ്രസ് എല്ലാ സാമുദായിക സംഘടനകളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.






