ദോഹ ഗള്‍ഫിലെ മലയാളികള്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് പോകുന്നു. മലയാളി സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയ ശേഷമാണ് നാട്ടില്‍ പോകുന്നത്. പ്രവാസികളുടെ അംഗീകാരമായ വോട്ടവകാശം പരമാവധി വിനിയോഗിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവസ്യപ്പെട്ടു. പ്രചാരണത്തിനുള്ളവര്‍ ഈ മാസം തന്നെ നാട്ടില്‍ പോകുവാന്‍ ശ്രമിക്കുന്നു. വോട്ട് ചെയ്യുവാന്‍ പട്ടികയില്‍ പേരുള്ളവര്‍ അടുത്തമാസം തിരഞ്ഞെടുപ്പ് തിയതിയടുത്ത് പോകുവാന്‍ അവധി ക്രമീകരിക്കിക്കുന്നു.
മാര്‍ച്ച്, മേയ് തുടങ്ങിയ മാസങ്ങളില്‍ അവധി ആരംഭിക്കുന്നവര്‍ ഏപ്രില്‍ മാസം നാട്ടില്‍ ആയിരിക്കുന്ന വിധത്തിലാണ് അവധി ക്രമീകരിച്ചിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ സ്വന്തം നാട്ടിലേക്ക് ഈ തവണ പോകുന്നു എന്നതാണ് പ്രത്യേകത. പ്രവാസി മലയാളികളില്‍ 10 ശതമാനത്തിന് മാത്രം ഈ അവസം ഉപയോഗിക്കുവാന്‍ കഴിയുമെന്നത് ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗള്‍ഫിലെ മലയാളി രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇനിയുള്ള കാലം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രവര്‍ത്തന മേഖല ഗള്‍ഫ് ആയിരിക്കുമെന്ന് സംശയമില്ല. കാരണം പ്രവാസി വോട്ടവകാശം എന്ന അംഗീകാരം.