Random Posts

Sunday, April 3, 2011

മായാത്ത ചുവരെഴുത്തിന് മുന്നില്‍ രമേശ്‌



ഹരിപ്പാട്: കാലം മായ്ക്കാത്ത ചുവരെഴുത്തിന് മുന്നില്‍ അത്ഭുതതോടെ നിന്നു ഹരിപ്പാട്ടെ സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിലെ ചേപ്പാട്ടാണ് 1982ല്‍ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ രമേശിനുവേണ്ടി എഴുതിയ ചുവരെഴുത്ത് ഇനിയും മായാതെ കിടക്കുന്നത്. അന്ന് കെ. എസ്. യു. സംസ്ഥാന പ്രസിഡന്റായിരുന്നു രമേശ്. തിരക്കിട്ട പ്രചാരണത്തിനിടയില്‍ കഴിഞ്ഞദിവസം കണ്ടപ്പോള്‍ അദ്ദേഹം ഒരുനിമിഷം നിന്നുപോയി. 29 വര്‍ഷത്തിനുശേഷം നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും രമേശ് ഹരിപ്പാട്ടുതന്നെയാണ് സ്ഥാനാര്‍ഥി. ബ്ലാക്ക് ഓകൈ്‌സഡും പച്ചിലച്ചാറും ഉപയോഗിച്ചാണ് ഹരിപ്പാട് മണ്ഡലത്തിലെ ചേപ്പാട്ട് മുമ്പെഴുതിയ ഈ ചുവരെഴുത്ത്.