Random Posts

Thursday, April 7, 2011

കള്ളന്മാരുടെ കൂട്ട് പിടിച്ചു എല്‍ ഡി എഫ് ജനമധ്യത്തിലേക്ക്

കല്ല്യാശ്ശേരി : പിണറായി വിജയനോടൊപ്പം തെരഞ്ഞെടുപ്പു പ്രചാരണത്തിന് വ്യാജരേഖ കേസിലെ പ്രതി. കല്യാശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ടിവി രാജേഷിന്റെ പ്രചാരണത്തിനായി പിണറായി പഴയങ്ങാടിയിലെത്തിയപ്പോഴാണ് തട്ടിപ്പുകേസിലെ പ്രതിയായ 
ഹരീന്ദ്രന്‍ കൂടെ തന്നെ ഉണ്ടായിരുന്നത്. വ്യാജമാര്‍ക്ക്‌ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ള ഹരീന്ദ്രന് പിണറായിയടക്കം സിപിഎമ്മിന്റെ പ്രമുഖനേതാക്കളുമായുള്ള ബന്ധമെന്താണെന്ന ചോദ്യമുയരുകയാണ്. കൈതവളപ്പില്‍ ഹരീന്ദ്രന്‍ എന്ന കെ.വി ഹരീന്ദ്രന്റെ വീട് അഴീക്കോട് പുന്നക്കപ്പാറയിലാണ്. ഇയാളെ പഴയങ്ങാടിയില്‍ പിണറായിയോടും സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി പി ജയരാജന്‍ എം എല്‍ എയോടുമൊപ്പമാണ് കണ്ടത്. പഴയങ്ങാടിയില്‍ നിന്ന് മടങ്ങുമ്പോള്‍ കൂടെ തന്നെ ഹരീന്ദ്രനുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി ടി വി രാജേഷ് പോലും ഈ 'നേതൃനിര'യ്ക്ക് പിന്നിലായിരുന്നു. പിണറായിയുമായി ഇയാള്‍ സംസാരിച്ചു കൊണ്ടാണ് നടന്നുനീങ്ങിയത്. നാട്ടില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഹരീന്ദ്രന് പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായുള്ള ബന്ധം ചര്‍ച്ചാവിഷയമായ. സിപിഎം പ്രവര്‍ത്തകരെ പോലും ഇതുപോലെ കൂടെ കൊണ്ടുനടക്കാന്‍ പിണറായി താല്‍പര്യം കാണിക്കാറില്ല. തട്ടിപ്പുപശ്ചാത്തലമുള്ളയാള്‍ പാര്‍ട്ടി നേതാക്കളുടെ സ്വന്തക്കാരനായത് സാധാരണ പ്രവര്‍ത്തകര്‍ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.