പാലക്കാട്: മലമ്പുഴയിലെ എതിരാളി ലതികാസുഭാഷിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവാദമായി. പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖ'ത്തിലാണ് വി.എസ്സിന്റെ ദ്വയാര്‍ഥപ്രയോഗമുണ്ടായത്. മലമ്പുഴയില്‍ നാലുദിവസം തുടര്‍ച്ചയായി പ്രചാരണം നടത്തിയതിനെക്കുറിച്ച് ചോദ്യംവന്നപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം. 'ലതികാസുഭാഷ് പ്രശസ്തയാണ്; പക്ഷേ, എന്തിന്റെ പ്രശസ്തിയെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാലറിയാം' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എതിര്‍സ്ഥാനാര്‍ഥിയായ വനിതയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയത് സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന പരാമര്‍ശമാണെന്നാരോപിച്ച് യു.ഡി.എഫ്. മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സാംസ്‌കാരികകേരളത്തിന് അപമാനമാണെന്ന് ഡി.സി.സി. ജനറല്‍സെക്രട്ടറിയും യു.ഡി.എഫ്. മലമ്പുഴനിയോജകമണ്ഡലം ചെയര്‍മാനുമായ സി.ചന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സിന്ധുജോയിക്കെതിരെ 'ഒരുത്തി' പ്രയോഗം നടത്തിയ വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ ലതികാസുഭാഷിനെതിരെ അതിനേക്കാള്‍ മോശമായാണ് പ്രതികരിച്ചത്. കെ.പി.സി.സി.സെക്രട്ടറി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രശസ്തിക്കപ്പുറമെന്തെങ്കിലും ലതികാസുഭാഷിനുണ്ടെങ്കില്‍ മുഖ്യമന്ത്രി പരസ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തന്റെ അച്ഛനേക്കാള്‍ 12 വയസ്സുകൂടുതലുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ മത്സരരംഗത്തുവന്ന തെറ്റുമാത്രമേ ചെയ്തിട്ടുള്ളൂവെന്നും ലതികാസുഭാഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയെപ്പോലൊരാളില്‍നിന്ന് നിലയുംവിലയുംകെട്ട പരാമര്‍ശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.