Random Posts

Thursday, April 7, 2011

'' ഈ മുഖ്യമന്ത്രിയുടെ കരണത്തടിക്കാന്‍ ആരുമില്ലേ ?''


തന്റെയും താന്‍ നയിക്കുന്ന ഇടത് മുന്നണിയുടെയും പരാജയം മണത്തറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സമനില തെറ്റുന്നുവെന്നാണ് എതിര്‍സ്ഥാനാര്‍ത്ഥി ലതികാസുഭാഷിനെതിരെയുള്ള ദ്വയാര്‍ത്ഥമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വെളിപ്പെടുത്തുന്നത്.
ചൊവ്വാഴ്ച പാലക്കാട് നടത്തിയ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമുയരുകയും ലതിക പരാതിയുമായി കോടതിയില്‍ എത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി കോഴിക്കോട്ട് തന്റെ പ്രസ്താവന മയപ്പെടുത്തിയെങ്കിലും മാപ്പ് പറയാന്‍ തയ്യാറായില്ല. കേരളത്തിലെ സ്ത്രീത്വത്തിന്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന്‍ രാഷ്ട്രീയപരമായി എതിര്‍ ചേരിയില്‍പെട്ട വനിതകളെ അപമാനിക്കുന്നത് പതിവാക്കിയിരിക്കയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സിന്ധുജോയി സി പി എം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അവരെ 'ഒരുത്തി' എന്നാക്ഷേപിച്ചതിന് പിന്നാലെയാണ് ലതികയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല; ഒരു സ്ത്രീ എന്ന നിലയില്‍ പോലും നിയമപരവും സാമൂഹ്യവുമായ മാന്യത പോലും കല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനകള്‍ അച്യുതാനന്ദന്‍ മുമ്പും നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ കുടില്‍കെട്ടി സമരം നടത്തിയ മുത്തങ്ങയിലെ ആദിവാസി യുവാക്കളെയും യുവതികളെയും സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി എസ് അച്യുതാനന്ദനും പാര്‍ട്ടി മുഖപത്രവും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം അക്കാലത്ത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചെങ്ങറയിലെ ഭൂസമരത്തിലേര്‍പ്പെട്ട സ്ത്രീകളടക്കമുള്ള സമരക്കാരെ അധിക്ഷേപിക്കാനും വി എസ് ശ്രമിക്കുകയുണ്ടായി.
മൂലമ്പള്ളി കുടി ഒഴിക്കലിനെതിരെ സമരം ചെയ്തവരോടുള്ള അച്യുതാനന്ദന്റെ നിലപാടും ഏതാണ്ട് ഈ നിലയിലായിരുന്നു. പെണ്‍പീഡനം പ്രചരണായുധമാക്കി അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്‍ ശാരി എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച വി ഐ പികളോട് സ്വീകരിക്കുന്ന മൃദു നയവും മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് കാണിക്കുന്ന ക്രൂരനയവും ഏറെ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് സിന്ധു ജോയിക്കും ലതികാ സുഭാഷിനും എതിരെയുള്ള അധിക്ഷേപ വാക്കുകള്‍ വിവാദമാവുന്നത്.
സ്വന്തം പാര്‍ട്ടിക്കകത്ത് എം എല്‍ എയുടെ മകളും യുവജന സംഘടനയുടെ ജില്ലാ നേതാവിന്റെ ഭാര്യയും ജില്ലാ സെക്രട്ടറിയാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അത് ഹീനമായ ഗ്രൂപ്പ് പകപോക്കലിന് മാത്രം ഉപയോഗിച്ച വി എസ് അച്യുതാനന്ദന്‍ കാമേകളി വിശാരദനായ പാര്‍ട്ടി നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതും വി എസിന്റെ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടുകളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പെണ്‍കുട്ടികളുടെ ചാരിത്ര്യഭംഗവും പെണ്‍കുട്ടികളുടെ കണ്ണീരും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിച്ച വി എസ് പെണ്‍പീഡകരെ പോലെ പെണ്‍കുട്ടികളെ അധികാരലബ്ധിക്ക് ശേഷം വലിച്ചെറിയുകയാണ്.ലതികാസുഭാഷിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം മലമ്പുഴ നിയോജകമണ്ഡലത്തില്‍ വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പെണ്‍രോഷം ആളികത്തുന്ന മണ്ഡലത്തിലെ ഒരു വീട്ടമ്മ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ''സ്വന്തം വീട്ടിലെ സ്ത്രീകളുടെ പാതിവ്രത്വത്തില്‍ മതിപ്പില്ലാത്ത ഒരാള്‍ക്കേ അന്യസ്ത്രീകളെ കുറിച്ച് ഇത്തരം അപവാദം പറയാനാവുകയുള്ളൂ''. അന്യരുടെ സദാചാര വഴികള്‍ മണത്തറിയുന്ന വി എസിന്റെ പുന്നപ്ര-വയലാര്‍സമരകാലത്തെ ഒളിവ് ജീവിതവും 1957ലെ ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്തെ താമസ സ്ഥലങ്ങളും അന്വേഷിച്ചറിയേണ്ടതാണെന്നായിരുന്നു ഒരു പഴയകാല കമ്യൂണിസ്റ്റുകാരന്റെ കളിയും കാര്യവും കലര്‍ന്ന കമന്റ്. ലതികാ സുഭാഷിനെതിരെ ആഭാസം കലര്‍ന്ന അച്യുതാനന്ദന്റെ പരാമര്‍ശത്തോട് മധ്യവയസ്‌കയായ കോഴിക്കോട്ടെ ഒരു കോളജ് അധ്യാപിക പ്രതികരിച്ചത് ഇങ്ങനെയായിരുന്നു ''