Random Posts

Saturday, April 9, 2011

രണ്ടുരൂപ അരി ഇലക്ഷന്‍ സ്റ്റണ്ടെന്നു തെളിഞ്ഞു – ഉമ്മന്‍ ചാണ്ടി

ഭരണം തീരാറായ അവസാനനിമിഷം രണ്ടു രൂപ അരി എ.പി.എല്ലുകാര്ക്കും നല്കുമെന്ന ഇടതുസര്ക്കാരിന്റെ വാഗ്ദാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്ചാണ്ടി. കോടതി അനുമതി നല്കിയിട്ടും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ഇല്ലാതിരുന്നിട്ടും അരി വിതരണം മുടങ്ങിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. അതിനുള്ള തടസം എന്താണെന്നു ജനങ്ങളോട് തുറന്നു പറയണമെന്ന് ഉമ്മന്ചാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റില് ആവശ്യത്തിനു തുക വകയിരുത്താതെ തിടുക്കത്തില് കൊണ്ടുവന്ന പദ്ധതിയാണിത്. 2010-11 ബജറ്റില് ബി.പി.എല്ലുകാര്ക്ക് അരി വിതരണത്തിന് 278 കോടി രൂപയാണ് വകയിരുത്തിയത്. എപി.എല്ലുകാര്ക്ക് ഈ മാസം രണ്ടുരൂപ അരി വിതരണം ചെയ്യാന് 40 കോടി രൂപ എവിടെനിന്നു കണ്ടെത്തുമെന്ന് വ്യക്തമാക്കണം. 2011-12ല് എപിഎല്ലുകാര്ക്കും പദ്ധതി വ്യാപിപ്പിച്ചെങ്കിലും വകയിരുത്തിയിരിക്കുന്നത് 250 കോടി രൂപ മാത്രമാണ്. അത് ഏപ്രില് മുതല് മാത്രമേ വിനിയോഗിക്കാനാവൂ. പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന് മൂന്നിരട്ടി തുക വകയിരുത്തേണ്ടതായിരുന്നെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു.

രണ്ടുരൂപ അരി എപിഎല്ലുകാര്ക്കും കൊടുക്കുന്നതിനെ യു.ഡി.എഫ്. ഒരിക്കലും എതിര്ത്തിട്ടില്ല. മൂന്നുരൂപയ്ക്ക് സൌജന്യനിരക്കില് അരി നല്കി മാതൃക കാട്ടിയത് യു.ഡി.എഫ്. സര്ക്കാരാണ്. രണ്ടു രൂപ അരി പദ്ധതിയെ രാഷ്ട്രീയവത്കരിച്ചതിനെ മാത്രമാണ് യു.ഡി.എഫ്. എതിര്ത്തത്. പാര്ട്ടി ഓഫീസ് വഴി ഇതിനുള്ള ഫോം വിതരണം ചെയ്തും മൈക്ക് അനൌണ്സ്മെന്റ് നടത്തിയും അരിവിതരണം പാര്ട്ടി പരിപാടിയാക്കി മാറ്റാനാണ് ഇടതുസര്ക്കാര് ശ്രമിച്ചതെന്ന് ഉമ്മന്ചാണ്ടി കുറ്റപ്പെടുത്തി.

യു.ഡി.എഫ്. സര്ക്കാര് മൂന്ന് രൂപയ്ക്ക് 25 കിലോ അരിയാണു നല്കിയിരുന്നത്. അന്ന് 75 രൂപയ്ക്ക് ഒരു സാധാരണ കുടുംബത്തിനു സുഭിക്ഷമായി കഴിയാമായിരുന്നു. ഒരു ശരാശരി കുടുംബത്തിന് മാസം 25 കിലോ അരി വേണമെന്നുള്ള ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അത് ഇടതുസര്ക്കാര് അട്ടിമറിച്ച് 17 കിലോയാക്കി. തുടര്ന്ന് എട്ടു കിലോ അരി കന്പോള നിരക്കില് വാങ്ങാന് സാധാരണക്കാര് നിര്ബന്ധിതരായി. ഒരു കിലോ സാധാരണ അരിക്ക് 30 രൂപ വച്ച് 240 രൂപയാകും. സാധാരണ കുടുംബത്തിന് ഇപ്പോഴത്തെ സാഹചര്യത്തില് 274 രൂപ മുടക്കിയാല് മാത്രമേ ആവശ്യത്തിന് അരി വാങ്ങാന് കഴിയൂ എന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.

ഏറ്റവും പാവപ്പെട്ടവരായ അന്ത്യോദയ അന്നയോജനക്കാര്ക്ക് രണ്ടുരൂപയ്ക്ക് അരി ലഭിക്കുന്പോള് അതില് 18.14 രൂപയാണു കേന്ദ്രം വഹിക്കുന്നത്. സംസ്ഥാന സര്ക്കാര് നല്കുന്നത് ഒരു രൂപ മാത്രം. ബി.പി.എല്ലുകാര്ക്കു രണ്ടു രൂപയ്ക്ക് അരി നല്കുന്പോള് കേന്ദ്രം 15.49 രൂപ സബ്സിഡി വഹിക്കുന്നു. സംസ്ഥാനം 3.85 രൂപയും കേന്ദ്രസര്ക്കാരിന്റെ വന്സബ്സിഡി ഉള്ളതുകൊണ്ടാണ് സൌജന്യനിരക്കില് അരി വിതരണം നടക്കുന്നതെന്ന് ഉമ്മന്ചാണ്ടി വ്യക്തമാക്കി.