Random Posts

Wednesday, April 13, 2011

പിണറായിയുടെ ഗൃഹപാഠം തെറ്റിയില്ല


സിപിഎം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്‍ നല്ലപോലെ ഗൃഹപാഠം ചെയ്തിട്ടാണ് കാര്യങ്ങള്‍പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുണ്ടാകില്ലെന്ന് അദ്ദേഹം പലവഴികളിലൂടെ മനസ്സിലാക്കി.
എന്നിട്ട് അണികള്‍ക്ക് അവസാനസന്ദേശം നല്‍കി-വിഎസ്സ് നമ്മുടെ ആളല്ല.പിന്നീട് പറഞ്ഞു- ആളുകള്‍ കൂടുന്നത് സ്വന്തം മേന്മകൊണ്ടാണെന്ന് വിഎസ് ധരിക്കരുത്. പിണറായിയുടെ നിലപാടുകളില്‍ ചിലതിങ്ങനെ-അച്യുതാനന്ദന്റെ യോഗങ്ങളില്‍ കണ്ട തിരക്ക് പ്രസംഗം ആസ്വദിക്കാന്‍ മാത്രമുള്ള ജനക്കൂട്ടമായിരുന്നു .ഇത് വോട്ടാകണമെന്നില്ല. ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ക്ഷാമമില്ലാത ഉപയോഗിച്ച്എതിരാളികളെ ആക്ഷേപിക്കുന്ന അച്യുതാനന്ദന്റെ ശൈലി ജനങ്ങളും,പത്രസമ്മേളനങ്ങള്‍ പത്രലേഖകരും തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും ആസ്വദിച്ചിരുന്നു.വിഎസ്സ്പ്രസംഗിച്ച യോഗങ്ങളില്‍ഭൂരിഭാഗവും വൈകുന്നേരങ്ങളിലായിരുന്നു. പൊള്ളുന്ന പകലില്‍ നടത്തിയ യോഗങ്ങള്‍ ശുഷ്‌കവുമായിരുന്നു. പിണറായിയുടെ മനസ്സിലിരിപ്പ് പിടിത്തം കിട്ടിയതിനാലാണ് അസൂയവേണ്ടെന്ന തരത്തില്‍വിഎസ്സ് പ്രതികരിച്ചത്. അതുവരെ ആവേശത്തിലായിരുന്ന വിഎസ്,പിണറായിയുടെ പരാമര്‍ശം ടിവിയില്‍കേട്ടതോടെ തിങ്കളാഴ്ച ഉച്ചക്ക് മൗനത്തിലായി.
ലാവ്‌ലിന്‍ കേസ്സിനെ പറ്റി പ്രതിപക്ഷം പലവട്ടം ചോദിച്ചപ്പോഴുംമിണ്ടാതിരുന്ന മുഖ്യമന്ത്രി,ലാവ്‌ലിനും അഴിമതിയാണെന്ന് പ്രതികരിച്ച് പകരം വീട്ടി തൃപ്തിയടഞ്ഞു.ഇനി,മലമ്പുഴയില്‍ ജയിക്കുക എന്നതാണ് അച്യുതാനന്ദന്റെ ഏക ലക്ഷ്യം. പാര്‍ട്ടിസെക്രട്ടറിയെ പ്രചരണരംഗത്ത് കൊച്ചാക്കിയെന്ന്മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പിന്‍ബലം നല്‍കുന്നതാണ് മുഖ്യമന്ത്രി അവസാനവട്ടംനടത്തിയ അഭിപ്രായങ്ങള്‍. തന്റെ ചിത്രം വെച്ച് വോട്ട്പിടിക്കുന്നതില്‍പിണറായി നടത്തിയ വിമര്‍ശനത്തെപറ്റി വിഎസ് നടത്തിയ പ്രസ്താവന പാര്‍ട്ടി സെക്രട്ടറിയെപുച്ഛിക്കുന്നതായിരുന്നു.ചിലരൊക്കെ അങ്ങനെ പറയുന്നുണ്ടെന്നായിരുന്നു പ്രതികരണം.'ചിലരൊക്കെ'എന്നാല്‍ ഒരുത്തിയെന്നപോലെയുള്ള വിഎസ്സിന്റെ മറ്റൊരുപ്രയോഗമാണ്.വിഎസിനെ തെരഞ്ഞെടുപ്പിന്റെ നായകനായി കാരാട്ടും രാമചന്ദ്രന്‍ പിള്ളയും യച്ചൂരിയും ഒപ്പം സിപിഐയുടെ ചന്ദ്രപ്പനും ചിത്രീകരിച്ചത് അംഗീകരിച്ച് കൊടുക്കാന്‍ പിണറായിക്ക് മനസ്സില്ലായിരുന്നു.
പ്രവര്‍ത്തകരുടെപിന്തുണയുണ്ടായിട്ടും തനിക്ക് ഇതുപോലെ വിലയിടിഞ്ഞഘട്ടം ഉണ്ടായിട്ടില്ലെന്നാണ് പിണറായി കരുതുന്നത്. പാര്‍ട്ടിയല്ല ഞാനാണ് വലുതെന്ന വി.എസ്സിന്റെ ഭാവം മുകളില്‍ ആകാശവും താഴെ ഭൂമിയുമെന്ന് ചിന്തിക്കുന്നതു കൊണ്ടാണ്. എന്തു വന്നാലും വിഎസ്സിന് ലാഭം. സ്ഥാനാര്‍ത്ഥിയായ വി.എസ്സ് അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ്.പക്ഷേ ഐസ്‌ക്രീം കേസ്സില്‍ പോലീസിന് മേല്‍ വിഎസ്സ് എടുത്തനടപടി യില്‍ പിണറായി അതിശയിക്കുകയാണ്. ഒരു മുഖ്യമന്ത്രിയും പെരുമാറത്തവിധം സംസ്ഥാനം ഭരിക്കേണ്ടത് താനാണ് എന്ന സമീപനമാണ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കാലത്ത് കൈകൊണ്ടതെന്നും ഇത് വിവരമില്ലായ്മയോ അഹങ്കാരമോ ആണെന്നും പിണറായി കരുതുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാഷാശൈലി ബോധ്യപ്പെടുത്തുന്നു