Random Posts

Tuesday, April 12, 2011

ഈ ദുരവസ്ഥയ്ക്ക്.. ഒരു മാറ്റത്തിനായി നമുക്ക് കൈ കോര്‍ക്കാം - യു.ഡി.എഫിന്റെ വിജയത്തിനായി...


ഭാഗം 1. അച്ചുതാനന്തന്‍ എന്ന സിപിഎം മുഖംമൂടി:

കേരളത്തിലെ ഇടതു പക്ഷത്തില്‍ ഗ്രൂപ്പ്‌ ഉണ്ടോ? ഇല്ല. പിന്നെ എന്തുണ്ട്. ഒരു പാര്‍ടിയും പിന്നെ ഒരു അച്ചുതാനന്തനും ഉണ്ട്. അച്ചുതനന്തന്‍ ഒഴികെ ഉള്ളതിന് ഔദ്യോഗിക പക്ഷം എന്ന് മാധ്യമ മാഫിയക്കാര്‍ വിളിക്കും, അച്ചുതനതനെ എതിര്‍ ചേരി എന്നും.

ഔദ്യോകിക പക്ഷത്തിനു അച്ചുതാനന്തനെ ആവശ്യം ഉണ്ടോ?

ഇല്ലെന്നാണ് പലരുടെയും ഉത്തരം എങ്കിലും ആ ഉത്തരം തെറ്റാണ്. അവര്‍ക്ക് വേണം. എപ്പോള്‍? ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തുമ്പോള്‍.

അതെ. അച്ചുതനന്തന്‍ അവരുടെ മുഖം മൂടിയാണ്. ഇടതുപക്ഷത്തിന്റെ പഴയ സമ്രാജ്ജ്യത്വ വിരുദ്ധ ഗാനങ്ങള്‍ക്കും അടിസ്ഥാന വര്‍ഗ്ഗ സ്നേഹത്തിനും ആകെ ബാക്കി ഉള്ള തെളിവ് ഈ ഒരു മുഖം മൂടി ആണെന്നുള്ളതാണ് സത്യം!

സാന്റിയാഗോ മാട്ടിനില്‍ തുടങ്ങി ഫാരിസ്‌ അബൂബക്കെര്‍ തൊട്ടു അങ്ങ് സ്മാര്‍ട്ട്‌ സിറ്റി വരെ ഉള്ള കാര്യങ്ങളില്‍ അച്ചുതാനന്തന്‍ ശത്രു ആണ് അവര്‍ക്ക്. സ്മാര്‍ട്ട്‌ സിറ്റി വിഷയത്തില്‍ പിണറായിയുടെ നിലപാട് എന്താണ് എന്ന് ആരെങ്കിലും അന്ന്വേഷിചിടുണ്ടോ. അത് കൊണ്ഗ്രെസ്സിന്റെ ഭൂര്‍ഷയിസം തന്നെ ആണ്.

ലോട്ടറി കാര്യത്തില്‍ മുഖ്യ മന്ത്രി പാര്‍ട്ടിയെ ഒറ്റികൊടുക്കുന്നു എന്ന് ദെ ഈ ഇന്നാളാണ് ഐസക് തോമസ്‌ പറഞ്ഞത്. പാര്‍ട്ടി തന്നെ ശത്രു ചേരിയില്‍ ആയതുകൊണ്ടാണ്‌ അച്ചുതാനന്താണ് കേന്ദ്രത്തിനു കത്തെഴുത്ത്, എന്റച്ഛനെനിക്കൊരു പായ വാങ്ങി തന്നു.. തെരുതിട്ടും തെരുതിട്ടും തീരുന്നില്ല എന്നൊരു പഴ മൊഴി പറഞ്ഞത് പോലെ.. തുടര്‍ന്ന് കൊണ്ടേ ഇരുന്നത്!

മൂന്നാറില്‍ മല മറക്ക്യാന്‍ പോയ അച്ചുതനന്തന്റെ ജെ സി ബി കൈകള്‍ പാര്‍ട്ടി ഓഫീസില്‍ തട്ടി തലേം കുത്തി വീണു. അന്ന് പാര്‍ട്ടിയിലും മുന്നണിയിലും എത്ര ശത്രുക്കള്‍ ഉണ്ടായിരുന്നു അച്ചുതാനന്തെനു! ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇയെ മാറ്റാന്‍ പി ബിക്കു കത്തയച്ചു അച്ചുതാനന്തന്‍.

കിളിരൂര്‍ കേസിലെ വി ഐ പി കയെത്തും ദൂരതുന്ടെന്ന ഭാവേന ബഹളം വച്ച് അധികാരം ഏറിയ അച്ചുതാനന്തെനു കിളിരൂര്‍ വി ഐ പി കയ്യെത്തും ദൂരത്തു അല്ല.. സ്വന്തം കക്ഷത്തില്‍ ആണെന്നുള്ള സത്യം ബലഹീനത ആയി മാറി.

എല്ലായിടത്തും പാര്‍ടിയുടെ ഭരണ നീക്കങ്ങള്‍ക്ക്‌ തടയിടല്‍ ആയിരുന്നു 4.5 വര്ഷം അച്ചുതനന്തന്റെ പണി!

5 വര്‍ഷത്തിന്റെ അവസാനം 20 വര്‍ഷത്തെ പഴയ കണക്കില്‍ ഒരു പിള്ളയെ ശിക്ഷിച്ചപോള്‍ 5 വര്ഷം ഓട്ട ചാക്കിലേക്കു തവളയെ പിടിചിട്ടുകൊണ്ടേ ഇരുന്ന അച്ചുതാനന്തെനു പിന്നെയും ഹനുമാന്‍ ചരിതത്തിലെ പോലെ തന്റെ പഴയ പ്രതിപക്ഷ നേതാവ് പാടവം ഓര്മ വന്നു.

ഇപ്പൊ 2011 ആയിട്ടും, 2001-2006 യു ഡി എഫ് ഭരണത്തിലെ കോട്ടങ്ങള്‍ക്ക് എതിരായും (2006-2011 എവിടെ പോയി എന്ന് ചോദിക്കരുത്; ഇടതു ഭരണ കാലഘട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കലണ്ടറില്‍ തന്നെ ഇല്ല! 2001-2006 പറയാം പക്ഷെ അതിനു മുന്‍പുള്ള 1996-2001 ഇല്‍ കേരളം കുത്തുപാള എടുത്ത കഥ പറയരുത്), വര്ഷം കുറെ കഴിയുംമേ (മാക്സിമം 20)തെളിയാന്‍ ഇരിക്കുന്ന ബാക്കി ഉള്ള കേസുകെട്ടുകള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാന്‍ ഇറങ്ങുമ്പോള്‍ മുഖത്ത് വക്കാന്‍ അവര്‍ക്ക് ഒരു മുഖം മൂടി വേണം. എന്തുകൊണ്ട്?

ഉത്തരം നിങ്ങള്ക്ക് തന്നെ അറിയാം. വേറെ ഏതു മുഖം എടുത്ത് വക്കും! ഔദ്യോഗിക പ്രധാനി പിണറായി സഖാവിനെയോ? സഖാവിന്റെ പേര് പറഞ്ഞു വോട്ട് ചോദിക്കാന്‍ ഇടതു പക്ഷത്തെ ലോക്കല്‍ കമ്മിറ്റിക്കാര്‍ പോലും ധൈര്യപെടുന്നില്ല! പിന്നെ അര്;

മകനെതിരെ ഉള്ള കേസ് മാത്രം എടുത്താല്‍ അഭ്യന്തര വകുപ്പിന് 10 വര്‍ഷത്തേക്കുള്ള ജോലി കിട്ടുന്ന കോടിയേരിയെയോ?

റോഡിലെ കുഴി എണ്ണാന്‍ പോയ ലോട്ടറി സ്പെഷ്യലിസ്റ്റ് ഐസ്സക്കിനെയോ?

ഔദ്യോഗിക പക്ഷം 5 വര്ഷം സ്വപ്നം കണ്ട കാര്യങ്ങളില്‍ ഒക്കെ തടയിടല്‍ മാത്രം തൊഴില്‍ ആയിരുന്ന അച്ചുതനന്തന്‍ തന്നെ വേണം അവര്‍ക്ക് ജനങ്ങള്‍ക്ക്‌ മുന്നില്‍ അടിസ്ഥാന വര്‍ഗ്ഗ (സ്വ)ഭാവം കാണിക്കാന്‍!

ഭാഗം 2. തുള വീഴുന്ന മുഖം മൂടി:

കാലവസാനത്തില്‍ കാലനും ഗധിയില്ല എന്ന പോലെ ആകുവാണ് കാര്യങ്ങള്‍. കാരണവന്മാരുടെ സുകൃതം മക്കളുടെ വികൃതി കൊണ്ട് തുടച്ചു നീക്കപെടുന്നത് ചരിത്രത്തിലെ ഒരു പതിവാണ്.

സാമ്രാജ്ജ്യത്വ വിരോധി ആയ അച്ചുതാനന്തെനു കേരളത്തിന്റെ data center, Reliance എന്ന കുത്തകക്ക് പതിച്ചു നല്‍കേണ്ടി വന്നത് നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. പീടിപ്പിച്ചവശയാക്കിയ പാവം കേരള യുവതിയെ അവസാനം Reliance നു മുന്നില്‍ നഗ്നയായി എറിഞ്ഞു കൊടുക്കേണ്ടി വന്നത് എന്ത് ഗധികേട്‌ കൊണ്ടാണാവോ അങ്ങേര്‍ക്കു.

പൊതു മേഖലയില്‍ അല്ലാതെ മൈനിംഗ് അനുവദിക്കില്ല എന്ന് പറഞ്ഞു നടന്നിട്ട് അവസാനം വടക്കേ ഇന്ത്യയിലെ കുത്തകകള്‍ക്ക് അതും പതിച്ചു കൊടുത്തു. സാമ്രാജ്യത്വ വിരുദ്ധ മുഖം അച്ചുതാനന്തെനു ഇനി എവിടെ കാണിക്കാം എന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.

കിളിരൂര്‍ കേസ് ഇല്‍ വി ഐ പി പോയ വഴിക്ക് വര്ഷം 5 ആയിട്ടും പുല്ലു കിളിര്‍ത്തില്ല. ഇപ്പോള്‍ അങ്ങേരത് പറയുമ്പോള്‍ നാട്ടുകാര്‍ക്ക് സ്റ്റേഷന്‍ തെറ്റി ഇരിക്കുന്ന പഴയ റേഡിയോ പോലെ ആണ് തോന്നുന്നേ! പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സ്ത്രീപീടന പടവങ്ങള്‍ ഏറ്റെടുത്താല്‍ അടുത്ത 15 വര്‍ഷത്തേക്ക് വേറെ ഒരു പണിയും നടക്കില്ല എന്നുള്ളതുകൊണ്ടാവും അദ്ദേഹം ആ വഴിക്ക് തിരിയാത്തത്.

എല്ലാ ഉത്സവത്തിനും കൊട്ടാന്‍ ഒരു ചെണ്ട എന്ന് പറഞ്ഞ പോലെ ഒരു കുഞ്ഞാലികുട്ടിയും ഒരു ഐസ് ക്രീം ഉം ഉണ്ടല്ലോ എല്ലാ ഇലക്ഷനും കൊട്ടാന്‍! കൊട്ടി ഘോഷിക്കാന്‍!

മകള്‍ക്ക് പ്രവേശനം നിഷേധിച്ച ഡയറക്ടര്‍ നെ മാറ്റാന്‍ കേന്ദ്രത്തിനു കത്തെഴുതിയ കുബുദ്ധി കേരളത്തില്‍ ആദ്യം ചെയ്ത മുഖ്യന്‍ അച്ചുതനന്തന്‍ ആയിരുന്നു. ആ ഡയറക്ടര്‍ ആണേല്‍ 100 കോടി കണ്ടെത്തിയ വിലപിടിച്ച മഹാനും!

എല്ലാ അഴിമതി കേസും എന്‍റെ കക്ഷത്തിലും ('കാത്തിരിക്കു ഇപ്പൊ ജയിലില്‍ അടക്കും'), ലാവ്‌ലിന്‍ മാത്രം കോടതിയുടെ കക്ഷത്തിലും; ലോട്ടറി കേസില്‍ ലോട്ടറി കച്ചവടക്കാരന്റെ ഉച്ചഭാഷിണി, നാളെ! നാളെ! നാളെ ആണ്! എന്ന് പറയുന്നത് പോലെ നീളെ നീളെ കത്തുകള്‍ എഴുതും കേന്ദ്രത്തിനു, ഇവിടെ കേസ് ഒന്നും എടുക്കത്തും ഇല്ല, ഇങ്ങനെ പോവുന്നു അച്ചുതനന്തന്‍ നയങ്ങള്‍.

മുഖംമൂടിയിലും തുളകള്‍ വീണു! ഇപ്പോള്‍ പാവം പൊതുജനം എന്ന കഴുതക്ക് മുഖം ഏതു മുഖം മൂടി ഏതു എന്ന് തിരിച്ചറിയാതെ ആയി കഴിഞ്ഞു!