എരമംഗലം: പ്രചാരണച്ചൂടിനിടെ സ്ഥാനാര്‍ഥി ഫുട്‌ബോള്‍കളത്തിലെത്തിയത് കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമായി. മാറഞ്ചേരി താമരശ്ശേരിയിലെ ഗോള്‍ഡ്സ്റ്റാര്‍ ഇന്റര്‍നാഷണല്‍ മാറാടിപ്പാടത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനംചെയ്യാനാണ് പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ടി. അജയ്‌മോഹന്‍ എത്തിയത്. ആദ്യമത്സരത്തില്‍ പങ്കെടുക്കുന്ന കളിക്കാരെയും ടൂര്‍ണമെന്റ് സംഘാടകരെയും പരിചയപ്പെട്ടശേഷം പന്ത് തട്ടിയാണ് അജയ്‌മോഹന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനംചെയ്തത്.






