കണ്ണൂര്‍:പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞാലും സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ പി.ശശിയെ തള്ളിപ്പറയാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് മനസില്ല. നിയമപരമായി പോലീസ് അന്വേഷിക്കേണ്ട ഒരു കേസും പി.ശശിക്കെതിരെ നിലവിലില്ലെന്നാണ് കാരാട്ടിനുള്ള മറുപടിയായി പാര്‍ട്ടി ജില്ലാസെക്രട്ടറി പി.ജയരാജന്റെ കണ്ടുപിടുത്തം. സ്ത്രീപീഡനക്കേസിെ പരാതി പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സി.പി.എം. പാര്‍ട്ടിക്ക് ഭരണഘടനയുണ്ട്. അതനുസരിച്ച് ആഭ്യന്തര അച്ചടക്ക നടപടി കൈക്കൊള്ളും. ശശിക്കെതിരായ ആരോപണത്തെക്കാളും വലിയ കുറ്റം മുമ്പും പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ പരാതിയായി വന്നിട്ടുണ്ട്. അക്കാര്യം പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുത്തിട്ടുമുണ്ട്.
ശശിക്കെതിരെ പുറത്തുപറയത്തക്ക ഒരു നടപടിയും പാര്‍ട്ടികൈക്കൊണ്ടിട്ടില്ല. പരാതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ചചെയ്തിട്ടുമുണ്ട്. നടപടി കൈക്കൊണ്ടാല്‍ അക്കാര്യം പാര്‍ട്ടി തുറന്നുപറയും ജയരാജന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ നല്‍കാന്‍ പാര്‍ട്ടിക്കധികാരമില്ലല്ലോയെന്ന ചേദ്യത്തിന്, നിയമത്തിന് മുമ്പില്‍ വന്ന പരാതിയില്‍ നിയമനാസൃതവും പാര്‍ട്ടിക്ക് മുമ്പിലുള്ള പരാതിയില്‍ പാര്‍ട്ടി തലത്തിലുമുള്ള ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. സി.പി.എമ്മിലെ പാര്‍ട്ടി അച്ചടക്കം തകര്‍ക്കാനാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശശിക്കെതിരെ പരാതിയുള്ളവര്‍ക്ക് അത് നിയമാനുസൃതം നല്‍കാം. ആരും എതിരല്ല. സംഘടനാപരമായ പരാതി പോലീസിന് കൈമാറേണ്ടതില്ല. പരാതിയുടെ ഉള്ളടക്കത്തെക്കുറിച്ച് ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന് അറിയാമായിരുന്നിട്ടും നിയമ നടപടി സ്വീകരിക്കാത്തത് ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യത്തിന് കോടിയേരി ആഭ്യന്തര മന്ത്രി മാത്രമല്ല സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണെന്നായിരുന്നു ജയരാജന്റെ മറുപടി.
അതേസമയം സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ ശശിയുടെ വിക്രീയകള്‍ കേരളീയസമൂഹത്തില്‍ സജീവചര്‍ച്ചയായി തുടരുന്നു. ശശിയെ സി.പി.എം. ഒന്നുകില്‍ ശിക്ഷിക്കണം, അല്ലെങ്കില്‍ രക്ഷിക്കണം. ഇത് രണ്ടും ചെയ്യാതെ ശശിയെ പാര്‍ട്ടി പീഡിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സുധാകരന്റെ നിലപാട്. പ്രശ്‌നത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന അപഹാസ്യമാണ്. ഗുരുതരമായ പരാതിയാണെങ്കില്‍ നടപടിയെടുക്കുന്നതിന് എന്താണ് ഭയം. വരദരാജനടക്കമുള്ള ദേശീയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി, ശശിയുടെ കാര്യത്തിലെന്തിനാണ് ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും സുധാകരന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടി യോഗത്തിലാണ് ശശിയെക്കുറിച്ചുള്ള പരാതി ചര്‍ച്ചചെയ്തത്.
എന്നിട്ടും നിയമപരമായി ശശിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ ഭരണഘടനാ ലംഘനത്തിന് നടപടിയെടുക്കണം. ശശിക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് സി.കെ.പി.പത്മനാഭന് സീറ്റ് നല്‍കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇടത് നേതാക്കള്‍ക്ക് ചിത്തഭ്രമം സംഭവിച്ചിരിക്കുകയാണ്. സി.ദിവാകരന്‍ വോട്ടറെ തല്ലുന്നു. ശിവന്‍കുട്ടി ഇലക്ടറല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുന്നു. പി.ജയരാജന്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കുന്നു. ഇതൊക്കെയാണ് ഇടതുമുന്നണി നേതാക്കളുടെ രീതി. പി.ജയരാജനെ ന്യായീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപഹാസ്യമാണ്. ഒരു കൈയുള്ള ജയരാജന്‍ എങ്ങനെയാണ് ഇത് ചെയ്യുകയെന്നാണ് സി.പി.എം. നേതാക്കള്‍ ചോദിച്ചത്. അതാണ് ജനങ്ങള്‍ക്കും ആശ്ചര്യം. ഇക്കണക്കിന് രണ്ട് കൈയുമുണ്ടായിരുന്നെങ്കില്‍ ജയരാജന്‍ എന്തൊക്കെ ചെയ്യുമായിരുന്നുവെന്നും സുധാകരന്‍ ചോദിക്കുന്നു.