തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 96 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ ഒ.ആര്‍.ജി. സര്‍വെ. സി.പി.എമ്മിന് 41 സീറ്റുകള്‍ ലഭിക്കാം. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ 45.4 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. രമേശ് ചെന്നിത്തലയെ 12.5 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നു. 34 ശതമാനം പേര്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരണമെന്ന് ഇതില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ല.
തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ. അധികാരം പിടിക്കുമെന്ന് സര്‍വെ പറയുന്നു. ജയലളിതയ്ക്ക് 164 സീറ്റും കരുണാനിധിക്ക് 68 സീറ്റുമാണ് സര്‍വെ പ്രവചിക്കുന്നത്. ബംഗാളില്‍ തൃണമുല്‍-കോണ്‍ഗ്രസ് സഖ്യം 294-ല്‍ 182 സീറ്റും നേടും. അസമില്‍ കോണ്‍ഗ്രസ്തന്നെ അധികാരം നിലനിര്‍ത്തും.
മാര്‍ച്ച് 20-24 തീയതികളില്‍ നടത്തിയതാണ് സര്‍വെ. 15 ശതമാനം മണ്ഡലങ്ങളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.






