അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ അന്നുമുതല്‍ക്ക് ഇന്നുവരെ വിവാദങ്ങള്‍ കൊണ്ടും തമ്മിലടി കൊണ്ടും ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യരാകുകയും കാലംകഴിക്കുകയുമായിരുന്നു. അഞ്ചുവര്‍ഷം മുമ്പു പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്ന അച്യുതാനന്ദന്‍, അവയെല്ലാം നടപ്പിലാക്കാന്‍ ഇനിയും അഞ്ചുവര്‍ഷംകൂടി വേണമെന്നാണ് പറയുന്നത്.
1957 മുതല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വികസനത്തെക്കുറിച്ച് വലിയ വലിയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ആഹ്വാനങ്ങള്‍ മുഴുക്കുകയും ചെയ്തിട്ടുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഒരിക്കലും വികസനത്തെ അനുകൂലിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എവിടെ വികസനം ഉണ്ടാകുന്നുവോ അവിടെ സമരം അഴിച്ചുവിടുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പരിപാടി.
വികസനത്തോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും കരുതലിനും യു.ഡി.എഫ്. പ്രാധാന്യം നല്‍കും. അധികാരത്തില്‍ വരില്ലെന്ന ബോധ്യത്തോടെ നടപ്പാക്കാനാവാത്ത ഒട്ടേറെ വാഗ്ദാനങ്ങളാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഒരു രൂപയ്ക്ക് അരി പദ്ധതിയുള്‍പ്പെടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പാക്കുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്നതുമായ നിരവധി പദ്ധതികളാണ് യു.ഡി.എഫിന്റെ പ്രകടനപത്രികയിലുള്ളതെന്ന് രമേശ് പറഞ്ഞു.






