Random Posts

Friday, April 1, 2011

ലാവ്‌ലിന്‍ കേസില്‍ ആശിച്ച വിധിവന്നിട്ടും മിണ്ടാനാകാതെ വി.എസ് അച്യുതാനന്ദന്‍


തൃശൂര്‍: അഴിമതി കേസ്സുകളില്‍ പെട്ടവര്‍ തങ്ങളുടെ വാദം നിരത്തുക സ്വാഭാവികമാണെന്ന് പറഞ്ഞ് ലാവിലിന്‍ കേസ്സില്‍ 9-ാം പ്രതിയായ സിപിഎം സെക്രട്ടറി പിണറായി വിജയനെ ആദ്യം അടിച്ചിരുത്തിയത് മുഖ്യമന്ത്രി വി എസ്സ് അച്യുതാനന്ദനാണ്.
നിങ്ങളും ഞാനും വിചാരിക്കുന്നപോലെസംഭവിക്കണമെന്നില്ലെന്ന്
ഒരു വര്‍ഷം മുമ്പ് പത്രസമ്മേളനത്തില്‍വി.എസ്സ് പറഞ്ഞത് പിണറായിയുടെ കേസ്സിനെപരാമര്‍ശിച്ചായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. അഴിമതി കേസ്സിലെ പ്രതികളെല്ലാം മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ സുപ്രീം കോടതിയിലേക്ക് വരുന്നത് നല്ല പ്രവണതയല്ലെന്നാണ് ജഡ്ജിമാര്‍ പറഞ്ഞിട്ടുള്ളത്. ഇത് സിപിഎം സെക്രട്ടറിക്ക് വല്ലാത്ത നാണക്കേടുണ്ടാക്കി.ലാവിലിന്‍ കേസ്സ് വോട്ടെടുപ്പ് കഴിയും വരെ പറയില്ലെന്ന് ഉറപ്പ്‌വാങ്ങിയിട്ടാണ് അച്യുതാനന്ദന് മത്സരിക്കാന്‍ മലമ്പുഴ മണ്ഡലം സിപിഎം അനുവദിച്ചത്.കാര്യം കാണാന്‍ എങ്ങനേയും ഉരുളാന്‍ മിടുക്കനാണ് വയസ്സുകാലത്തും വിഎസ്സ്. അധികാരത്തില്‍ ഇനിയു മിരിക്കണം എന്ന് മാത്രമേ ചി ന്തയുള്ളു. മാധ്യമ പിന്തുണ തേടലാണ്അതിനുള്ള ഏകവഴി. കണ്ണൂരില്‍ ചാനല്‍ ലേഖകനെ പാര്‍ട്ടിയുടെഗുണ്ടാനേതാവ് തല്ലിയപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് വിമര്‍ശിച്ചത് അഡ്ജസ്റ്റ്‌മെന്റാണ്.
ലേഖകനെ തല്ലിയ സംഭവത്തില്‍ സിപിഎം ഖേദം പ്രകടിപ്പിച്ചിട്ടില്ല..പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിലവെക്കുന്നുമില്ല.സിപിഎം സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ചാനല്‍ ലേഖനെ വിളിച്ച് ഖേദം പ്രകടിപ്പേക്കേണ്ടിയിരുന്നത്. കാരണം പാര്‍ട്ടിനേതാക്കളാണ് ലേഖകനെ തല്ലിയത്. എന്നാല്‍ സുപ്രീം കോടതി എതിരായ സാഹചര്യത്തില്‍ പിണറായി വല്ലാതെ അസ്വസ്ഥനായിരിക്കും. അദ്ദേഹത്തില്‍ നിന്ന് ആശ്വാസ വാക്ക് പ്രതീക്ഷിക്കാനാവില്ല. ലാവിലിന്‍ വിഷയത്തില്‍ അതുകൊണ്ട്തന്ന വിഎസ്സ് മുമ്പെന്നപോലെ പ്രതികരിക്കില്ല. പ്രതികരിച്ചാല്‍ മലമ്പുഴയില്‍ കാലുവാരി തോല്‍പ്പിക്കും. മാരാരിക്കുളത്ത് തോല്‍പ്പിച്ച് 5 വര്‍ഷം പുറത്തിരുന്ന വിഎസ്സ് പിന്നീട്മുഖ്യമന്ത്രിയായി സുഖിച്ചു. ഇനി ആ സുഖം പ്രതിപക്ഷനേതാവായിരുന്ന അനുഭവിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എതിരാളികളെ ജയിലില്‍ അടക്കാന്‍ നടക്കുന്ന നേതാവാണ് വിഎസ്.. ഇനി അത് ആവര്‍ത്തിച്ചാല്‍ പിണറായിക്കും പൊള്ളും. യുഡിഎഫ് നേതാക്കളെ ജയിലില്‍ അടക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും പഴങ്കഥ ആലോചിച്ചാല്‍പിണറായി വിജയനെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനാകും.മുമ്പ് നടത്തിയ പല പത്രസമ്മേളനത്തിലും ലാവ്‌ലിന്‍ കേസ്സില്‍ പ്രതിയാണ് പിണറായി എന്ന് പരോക്ഷമായി വി എസ്സ് സൂചിപ്പിച്ചിരുന്നു.അതു കൊണ്ടാണ്പിബിയില്‍ നിന്ന് താഴേക്ക് ഉരുട്ടിയിട്ടത്. ഇനി ജയിച്ച് പ്രതിപക്ഷ നേതാവായാല്‍ തന്നെ ലാവ്‌ലിന്‍ കേസ്സിലെ പ്രതി യായപിണറായിക്ക് അനുകൂലമായി സിപിഎം എന്തെങ്കിലും തീരുമാനം കൈകൊണ്ടാല്‍ വിഎസ്സ് എതിര്‍ക്കും. തന്നെ വളഞ്ഞിട്ട് ദ്രേഹിച്ച പിണറായി പക്ഷത്തെ പാഠം പഠിപ്പിക്കാതെ അച്യുതാനന്ദന്‍ അടങ്ങിയിരുക്കുമെന്ന് ആരും കരുതുന്നില്ല. ഈവോട്ടെടുപ്പ് വരെ വിഎസ് മിണ്ടണമെന്നില്ല. എന്നാല്‍ അത് കഴിഞ്ഞാല്‍ പിണറായി വിജയനെ കൊണ്ട് 'ക്ഷ' വരപ്പിക്കും. ഈ സാഹചര്യത്തിലാണ് മലമ്പുഴയിലെ പിണറായി പക്ഷത്തിന്റെ നീക്കവും തീരുമാനവുംനിര്‍ണ്ണയകമാകുക