Random Posts

Thursday, April 7, 2011

ദേശീയ തൊഴിലുറപ്പു പദ്ധതി : കേന്ദ്രം നല്കിയ 2000 കോടി എവിടെ??

കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ടു കേന്ദ്രത്തില് നിന്നു ലഭിച്ച 2,000 കോടി രൂപയില് ഭൂരിഭാഗവും ചെലവഴിച്ചതു രോഡരികിലെ പുല്ല് ചെത്തിമാറ്റുന്നതിന്. അതിനൊപ്പം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇഷ്ടംപോലെ പണം അടിച്ചുമാറ്റുകയും ചെയ്തു.

കേരളത്തിലെ 1,011,000 കുടുംബങ്ങളില് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം കിട്ടിയെന്നാണ് കണക്കുകള്. ഒട്ടേറെ വീടുകളില് നിന്നു വറുതിയുടെ വേദന മാറ്റാന് പദ്ധതി തുണച്ചിട്ടുണ്ടെന്നതു യാഥാര്ത്ഥ്യം. പക്ഷേ, കേന്ദ്ര പദ്ധതിയുടെ പേരില് രാഷ്ട്രീയത്തിലെ ചിലര് മുതലാളിമാരായി മാറുകയായിരുന്നു.

തട്ടിപ്പിന്റെ വഴികള് ഇങ്ങനെ

പഞ്ചായത്ത് അംഗങ്ങളുടെ ഇടപടെലിലൂടെയാണ് പണി ചെയ്യാത്തവരെയും കൂലിക്ക് അര്ഹരാക്കുന്നത്. ഒരു വാര്ഡില് ഒരു ജോലി നടക്കുന്പോള് ആ പണിയില് പങ്കെടുക്കുന്നവരുടെ പേര് അടങ്ങിയ മസ്റ്റര് റോള് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ചാണ് പണിയെടുത്തവരുടെ കൂലി അവരുടെ ബാങ്ക് അക്കൌണ്ടിലെത്തുക. എന്നാല്, പണിയെടുക്കാതെ വാര്ഡ് അംഗവും പണിയുടെ മേല്നോട്ട ചുമതലയുള്ള മേറ്റും തങ്ങള്ക്കു വേണ്ടപ്പെട്ടവരുടെ പേരുകൂടി മസ്റ്റര് റോളില് കയറ്റിവിടും. ഇതോടെ പണിയെടുക്കാത്തവരുടെ അക്കൌണ്ടിലും കൂലിയെത്തും.

ചില പഞ്ചായത്തുകളില് പഞ്ചായത്തംഗങ്ങളില് ബഹുഭൂരിപക്ഷവും തൊഴില് കാര്ഡ് നേടിയവരാണ്. അതുകൊണ്ട് തന്നെ ഓരോ വര്ക്കിലും ഇവരുടെ പേര് എഴുതി പണംതട്ടുന്നതു പുതുമലയല്ലാതായി. അംഗന് വാടി, നഴ്സറിസ്കൂള് അധ്യാപികമാരായ തൊഴില് കാര്ഡുള്ള ചില വനിതാപഞ്ചായത്ത് അംഗങ്ങള് അംഗന്വാടിയില് ഒപ്പിട്ട ദിവസവും തൊഴിലുറപ്പ് പണി ചെയ്തതായി രേഖയുണ്ടാക്കിയിട്ടുണ്ട്.

തലസ്ഥാന ജില്ലയിലെ ഒരു പഞ്ചായത്തില് അംഗങ്ങള് പഞ്ചായത്ത് കമ്മിറ്റിയില് പങ്കെടുത്ത ദിവസവും തൊഴിലുറപ്പില് പണിയെടുത്തെന്നു രേഖപ്പെടുത്തി കൂലി പറ്റിയത് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ആര്ഡിഒ നല്കിയ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടായില്ല.

വാര്ഡ് അംഗവും മേറ്റും ചേര്ന്നാല് തട്ടിപ്പ് വളരെ എളുപ്പമാണ്. പണി ചെയ്യാത്ത വരെ പണിചെയ്തവരാക്കാന് ഈ രണ്ടുപേരും വിചാരിച്ചാല് മതി. വാര്ഡ് അംഗത്തിന്റെ ഇഷ്ടക്കാരാണ് പലപ്പോഴും മേറ്റുമാരാകുക. ചിലര് സ്ഥിരം മേറ്റുമാരാണ്. എതിര്ത്താല് പണി കിട്ടില്ലെന്നുറപ്പ്. ഇനി മേറ്റുമാരാകട്ടെ കണ് വീനര് സ്റ്റൈലിലാണ്. ഒരു വര്ക്കില് മേറ്റായാല് അടുത്ത വര്ക്കില് പണിക്കിറങ്ങണമെന്നാണ് ചട്ടം. എന്നാല്, ഒരിക്കല് മേറ്റായാല് പിന്നെ ചിലര് ആജീവനാന്തം മേറ്റായിരിക്കുന്നതാണു കാണുന്നത്.

തൊഴിലുറപ്പില് ജോലിയുടെ എസ്റ്റിമേറ്റെടുക്കുന്നതു താല്ക്കാലികമായി നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയര്മാരാണ്. ഇവര്ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വാര്ഡ് മെന്പറോ പാര്ട്ടിക്കാരോ പറയുന്നത് അനുസരിക്കാനേ ഇവര്ക്കു കഴിയുകയുള്ളൂ. ഗ്രാമസഭകള് ശക്തിപ്പെടുത്താനും തൊഴിലുറപ്പു പദ്ധതി ഗുണകരമാവാതത്തതിനു കാരണമാണ്, പദ്ധതിയില് തട്ടിപ്പു നടക്കാതിരിക്കാന് സോഷ്യല് ഓഡിറ്റ് നടത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമസഭകള് ഓഡിറ്റ് ടീമിനെ തിരഞ്ഞെടുക്കേണ്ടത്. ഗ്രാമസഭകള് പാര്ട്ടി യോഗങ്ങളായി മാറുന്പോള് ജോലി തീരുമാനിക്കുന്നതും അത് ഓഡിറ്റ് നടത്തുന്നതുമെല്ലാം ഓരോ സംഘമായിത്തീരുന്നു.

വികസനത്തോട് കാലാകാലങ്ങളായി നമ്മുടെ സമീപനവൈകല്യത്തിന് ഉദാഹരണമാണ് ഈ കണക്കുകള്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള് രാഷ്ട്രീയ പാര്ട്ടികളും ഉദ്യോഗസ്ഥരും മാത്രമാകുന്പോള് ഓര്ക്കുക, മറ്റു സംസ്ഥാനങ്ങള് വികസനത്തിന്റെ എക്സപ്രസ് ഹൈവേകളില് കുതിക്കുകയാണ്. കൊടിയേറ്റം സിനിമയില് ഗോപിയുടെ കഥാപാത്രം പറയുന്നതുപോലെ അവരെ നോക്കി നാളെ നമുക്കും പറയേണ്ടിവരും..എന്തൊരു സ്പീഡ്.

വര്ദ്ധനകിട്ടാന് കോടതി ശരണം

അംഗന് വാടി ജീവനക്കാര്ക്കു ശന്പളം വര്ദ്ധിപ്പിക്കാന് കേന്ദ്രം അനുവദിച്ച് പണം സംസ്ഥാനസര്ക്കാര് വിതരണം ചെയ്തത് 11 മാസത്തിനു ശേഷം. പണംമാത്രമല്ല, രണ്ടുജോടി യൂണിഫോമിനും അംഗന് വാടി ജീവനക്കാര്ക്ക് മാസങ്ങള് കാത്തിരിക്കേണ്ടി വന്നു. ഒടുവില് ജീവനക്കാര് കോടതിയെ സമീപച്ചപ്പോഴാണ് സര്ക്കാര് ഉണര്ന്നത്.

2008 മാര്ച്ചിലാണ് ധനമന്ത്രി പി.ചിദംബരം അംഗന് വാടി വര്ക്കര്മാരുടെ പ്രതിമാസം ശന്പളം 1000 രൂപയില് നിന്ന് 1500 രൂപയായി ഉയര്ത്തിയതായി ബജറ്റില് പ്രഖ്യാപിച്ചത്. ഹെല്പ്പര്മാരുടെ ശന്പളം 500 രൂപയില് നിന്ന് 750 രൂപയായും ഉയര്ത്തി. സംസ്ഥാനത്തെ 32,204 വര്ക്കര്മാരുടെ 32,200 ഹെല്പ്പര്മാര്ക്കും ശന്പളം വര്ദ്ധിപ്പിച്ചു നല്കണമെന്നു നിര്ദ്ദേശിച്ച് 2008 ഒക്ടോബര് 24ന് കേന്ദ്ര വനിതാശിശു വികസനവകുപ്പ് അണ്ടര്സെക്രട്ടറി ജതീന്ദര്കൌര് സംസ്ഥാന വനിതാ ശിശുക്ഷേമ സെക്രട്ടറിക്കു കത്തെഴുതിയെങ്കിലും കേരളം അനങ്ങിയില്ല.

ഇതുചോദ്യം ചെയ്ത് അംഗന് വാടി എംപ്ളോയിസ് ഫെഡറേഷന് ഹൈക്കോടതിയെ സമീപച്ചതോടെ സര്ക്കാര് ശന്പള വര്ധന നടപ്പാക്കാന് തയാറാകുകയായിരുന്നു. സംസ്ഥാനം മുന്കൈയെടുത്തു നടപ്പാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. അംഗന് വാടി ജീവനക്കാര്ക്കു മിനിമം വേതനം ഏര്പ്പെടുത്താന് കേന്ദ്രം കഴിഞ്ഞ ജനുവരിയില് വിളിച്ച യോഗത്തില് കേരളത്തെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല.

കേന്ദ്രവിഹിതം 284 കോടി

ദേശീയ ഹോര്ട്ടികള്ച്ചര് മിഷന് പദ്ധതി നടപ്പാക്കാന് സംസ്ഥാന ഹോര്ട്ടികള്ച്ചര് മിഷന് 788.98 കോടി രൂപയുടെ കര്മ പദ്ധതികള്ക്ക് തത്വത്തില് അംഗീകാരം ലഭിച്ചെങ്കിലും 284.99 കോടി രൂപയാണ് കേന്ദ്രവിഹിതമായി കിട്ടിയതെന്നു മിഷന് ഡയറക്ടര് ഡോ.പ്രതാപന് അറിയിച്ചു. ഇതു സംബന്ധിച്ചു പരന്പരയില് നല്കിയ കണക്കില് പിശകുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഹിതമായി 20,27 കോടിരൂപയടക്കം ആകെ 305.26 കോടി രൂപയാണ് കിട്ടിയത്. ഇതിനകം 30.52 കോടി രൂപ സംസ്ഥാനത്തു ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. അധികമായി ചെലവഴിച്ച 3.26 കോടി രൂപ ഈ കാലയളവിലെ പലിശയില് നിന്നു കണ്ടെത്തിയതാണ്.

വളര്ത്താന് പദ്ധതികള് ഏറെ

തൊഴിലുറപ്പു പദ്ധതിയില് പണിയെടുക്കണമെങ്കില് സിഐടിയുവില് അംഗത്വമെടുക്കണമെന്നായിരുന്നു കാസര്കോട് താലൂക്കില് സിപിഎം ഭരിക്കുന്ന പഞ്ചായത്തില് സിഡിഎസ് അധ്യക്ഷയുടെ നിര്ദേശം. ഇല്ലെങ്കില് തൊഴില് കാര്ഡ് റദ്ദാക്കുമെന്നു ഭീഷണി ഉയര്ത്തി. പ്രതിഷേധമുയര്ന്നപ്പോള് ഭീഷണി പിന് വലിച്ചു. പക്ഷേ, ഒരു പ്രതിപക്ഷ അംഗം മാത്രമുള്ള മടിക്കൈ പഞ്ചായത്തില് യൂണിയനില് ചേരാത്തവര്ക്ക് തൊഴിലുറപ്പ് പദ്ധതിയില് അംഗത്വം കിട്ടാത്ത സ്ഥിതിയാണ്.

എറണാകുളം ജില്ലയിലെ വടക്കന് പിറമാടത്തു കൊച്ചരീക്കല് ചിറ നന്നാക്കുകയായിരുന്ന തൊഴിലാലികളെയാണ് കേന്ദ്രസര്ക്കാരിനെതിരെ ഇടതു സംഘടനകള് നടത്തിയ ബിഎസ്എന്എല് ഓഫീസ് ഉപരോധത്തില് നിര്ബന്ധിച്ചു പങ്കെടുപ്പിച്ചത്. സമരത്തില് പങ്കെടുത്താലേ കൂലി തരികയുള്ളൂ എന്നതായിരുന്നു ഭീഷണി. പിറവത്തും സമീപത്തെ പല പഞ്ചായത്തുകളിലും തൊഴിലുറപ്പു പദ്ധതി അംഗങ്ങലെ ചേര്ത്തു സംഘടന രൂപീകരിക്കാനും സിപിഎം ശ്രമങ്ങള് നടത്തിയെങ്കിലും വിജയം കണ്ടില്ല. പിന്നീട്, അവരെ കര്ഷക സംഘടനകളില് ഉള്പ്പെടുത്തുകയാണു ചെയ്തത്.

പെരുന്പാവൂര് മേഖലയില് ഇടതുപക്ഷം ഭരിച്ചിരുന്ന പഞ്ചായത്തുകളില് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില് കാര്ഡ് ലഭിച്ചവരില് സര്ക്കാര്, സ്വകാര്യസ്ഥാപനങ്ങളില് ജോലിയുള്ള ഇടതുപക്ഷ അനുഭാവികളും ഉള്പ്പെടുന്നു. കുട്ടനാട്ടില് പാര്ട്ടി പരിപാടികള്ക്ക് സിപിഎം ആള്ബലം കാണിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില് ജോലിക്കെത്തുന്ന സ്ത്രീകളെ അണി നിരത്തിയാണ്. ഈ സ്ത്രീകളെ പാര്ട്ടി പരിപാടിക്കു കൊണ്ടുപോകുന്നതു ജോലിയുടെ മേല്നോട്ട ചുമതലയുള്ള മേറ്റുമാരെ ഉപയോഗിച്ചാണ്.

മലപ്പുറം ജില്ലയിലെ എടക്കര പഞ്ചായത്തില് തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള് അധികം ജോലി ചെയ്തതായി രേഖകളുണ്ടാക്കിയതു മേല്നോട്ടക്കാരിതന്നെയാണ്. തൊഴിലാളികള് ഇതുകണ്ട് അന്തംവിട്ടപ്പോള് അവര് നയം വ്യക്തമാക്കി. ഇതു നിങ്ങള്ക്കുള്ളതല്ല. എനിക്കുള്ളതാണ്. തട്ടിപ്പുപുറത്തറിഞ്ഞതോടെ നാട്ടുകാര് ഇളകി.

സ്വകാര്യ തോട്ടം ഉടമകളാണു കൊല്ലം ജില്ലയുടെ കിഴക്കന്മേഖലയിലെതൊഴിലുറപ്പു പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്. റോഡും കനാലും വൃത്തിയാക്കിയെന്നു ഫയലില് എഴുതുകയും തോട്ടങ്ങളില് ജോലിയുമായി മുന്നേറിയ പദ്ധതിക്കെതിരെ തൊഴിലാളികള് പ്രതിഷേധിച്ചില്ല. പദ്ധതിക്കുലിക്കു പുറമേ മുതലാളിക്കൂലിയും കൂടിയാകുന്പോള് മെച്ചമല്ലേ – ഇതിന് ഒത്താശ ചെയ്ത പഞ്ചായത്ത് ഭരണാധികാരകള്ക്കു ചില്ലറ തടഞ്ഞു. ചില ഭാഗങ്ങളില് നിന്ന് എതിര്പ്പുണ്ടായപ്പോള് ആ കച്ചവടം അവസാനിച്ചു. മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില് കുട്ടനാട്ടിലെത്തിയ വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടനാട്ടില് 15,000 പേരെ പങ്കെടുപ്പിച്ചെന്നാണ് സി.പി.എം. ഏരിയ കമ്മിറ്റിയുടെ അവകാശവാദം. കുട്ടനാടിലെ 13 പഞ്ചായത്തുകളില് എല് ഡിഎഫ് ഭരിക്കുന്ന ഒന്പത് പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതിയുടെ ജോലികള് നടക്കുന്നത് പാര്ട്ടി നിര്ദ്ദേശിക്കുന്നതു പ്രകാരമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലി നിര്ത്തിവച്ച് സ്ത്രീകളെ സ്വീകരണസ്ഥലത്ത് എത്തിക്കുകയായിരുന്നു.

ജാഥയ്ക്കു മുന്നോടിയായി ലോക്കല് കമ്മിറ്റികളുടെ നേതൃത്വത്തില് പദയാത്രനടത്തിയപ്പോള് വെളിയനാട് എന്ന സ്ഥലത്ത് പദയാത്രയില് നടക്കാന് ആളെ കിട്ടാതെ വന്നു. ഒടുവില് തൊഴിലുറപ്പ് പദ്ധതിയുടെ പണിമുടക്കിയാണ് നടക്കാന് ആളെ സംഘടിപ്പിച്ചത്. എല്.ഡി.എഫ്. വാഹനപ്രചരണ ജാഥ നടത്തിയപ്പോല് സ്വീകരണത്തിനു കൊണ്ടുവന്നതും തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെ. ജില്ലയിലെ ഒട്ടേറെ സ്ഥലങ്ങളില് ഈ രിതിയിലാണ് ജാഥയ്ക്ക് ആളെക്കൂട്ടിയത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിനെന്നു പറഞ്ഞ് സ്ത്രീകളെ വാഹനത്തില് കയറ്റി സി.പി.എം.നടത്തുന്ന ഉപരോധസമരത്തിന്റെ വേദിയിലെത്തിച്ചപ്പോള് നേതാക്കളെ ശകാരിച്ച ശേഷം സ്ത്രീകള് തിരികെപ്പോയ സംഭവവും ഹരിപ്പാട് ഉണ്ടായി. കോണ്ഗ്രസ് അനുഭാവികളായ സ്ത്രീകള്പോലും വികസന മുന്നേറ്റ ജാഥയുടെ സ്വീകരണത്തില് പങ്കെടുക്കേണ്ടി വന്നു. കായംകുളം പത്തിയൂര് പഞ്ചായത്തിലാണ് സംഭവം. ജാഥയില് പങ്കെടുത്തില്ലെങ്കില് കൂലിയില്ലെന്ന ഭീഷണിക്കു മുന്നില് അവര്ക്കു വഴങ്ങേണ്ടി വന്നു.

സിപിഎം ഭരിക്കുന്ന കാര്ത്തികപ്പള്ളി ഗ്രാമപഞ്ചയാത്തില് കെ.എസ്.കെ.ടി.യു വില്ലേജ് നേതാവ്, ഭാര്യ, മക്കള്, മരുമക്കള് എന്നിവരുടെ പേരില് തൊഴില് കാര്ഡുണ്ട്. പക്ഷേ മകന്റെയും മരുമകളുടെയും പേരില് രണ്ടാമതൊരു കാര്ഡ് സംഘടിപ്പിക്കാന് നേതാവിന് ഒട്ടും പണിപ്പെടേണ്ടി വന്നില്ല. ഫലത്തില് ഈ കുടുംബത്തിന് വര്ഷം 200 ദിവസം തൊഴിലുറപ്പായി.

സ്വകാര്യ വ്യക്തികളുടെ അഞ്ചേക്കറില് താഴെയുള്ള ഭൂമി കൃഷിയോഗ്യമാക്കാന് തൊഴിലുറപ്പു പദ്ധതിപ്രകാരം നിലമൊരുക്കാന് വ്യവസ്ഥയുണ്ട്. പക്ഷേ, പാര്ട്ടി ഓഫീസ് വൃത്തിയാക്കാന് തൊഴിലുറപ്പ് നിയമത്തിലെങ്ങും വ്യവസ്ഥയില്ല.

പക്ഷേ ചേര്ത്തലയില് അതും നടന്നു. സിപിഎം പള്ളിപ്പുറം ലോക്കല് കമ്മിറ്റി ഓഫീസാണ് മുപ്പതോളം തൊഴിലാളികള് വൃത്തിയാക്കിയത്. സംഭവം വിവാദമായതോടെ പനി പടരുന്ന സാഹചര്യത്തില് റോഡിന്റെ വശങ്ങള് ഉള്പ്പെടെ വൃത്തിയാക്കുകയായിരുന്നുവെന്ന വിശദീകരണവുമായി പാര്ട്ടി രംഗത്തെത്തി.