Random Posts

Monday, April 11, 2011

ഇന്ത്യയിലെ 38 നഗരങ്ങള്‍ ഉയര്‍ന്ന ഭൂകമ്പസാധ്യതാ മേഖലയില്‍

കൊച്ചിയും തിരുവനന്തപുരവും പട്ടികയില്‍

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന തലസ്ഥാനങ്ങളായ ന്യൂഡല്‍ഹിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ 38 പ്രധാന നഗരങ്ങളെ ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി, ചെന്നൈ, പുണെ, ഗ്രേറ്റര്‍ മുംബൈ, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം, പട്‌ന, അഹമ്മദാബാദ്, ഡെറാഡൂണ്‍ എന്നിവയടക്കം 38 നഗരങ്ങളെയാണ് പുതുതായി ഭൂകമ്പസാധ്യത കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്. രാജ്യത്തെ 58.6 ശതമാനം മേഖലകളും ഭുകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍പ്പെടുന്നതായി ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശിധര്‍ റെഡ്ഡി പറഞ്ഞു.

നഗരങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂകമ്പപ്രതിരോധസംവിധാനങ്ങളില്ലാതെയാണ് നിര്‍മിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായുണ്ടാക്കുന്ന കെട്ടിടങ്ങളില്‍ ഭൂകമ്പപ്രതിരോധ സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.