
തൃശൂര്‍: മലമ്പുഴയിലെയുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മോശമായ പരാമര്‍ശം നടത്തിയത് ബോധപൂര്‍വ്വമാണെന്ന്‌ഡോ.സുകുമാര്‍ അഴീക്കോട്പ്രസ്താവിച്ചു.
ഇത് നീതീകരിക്കാനിവില്ലെന്ന് അദ്ദേഹം പത്രലേഖരോട് പറഞ്ഞു. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. താന്‍ ആര്‍ക്കുവേണ്ടിയും വാദിക്കുകയല്ല. ചിലതൊക്കെ കേട്ടാല്‍ പ്രതികരിക്കാനാവില്ല.ലതികക്ക് എതിരായ പരാമര്‍ശം പൊതു യോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ ഉണ്ടായ ആവേശത്തില്‍ നിന്നുണ്ടായതല്ല.പത്രസമ്മേളനത്തില്‍ ഔദ്യോഗിക പ്രസ്താവനഎന്നപോലെ നടത്തിയതാണ്. ഇത്ഗൗരവം കൂട്ടുന്നു.നാവ് പിഴയെന്ന് കരുതി വി.എസ്സ് ഖേദം പ്രകടിപ്പിച്ചാല്‍ മഹത്വം വര്‍ദ്ധിക്കും. സ്വയം എന്നപോലെ എതിര്‍സ്ഥാനാര്‍ത്ഥിയേയും ബഹുമാനിക്കണം. ദുസ്സൂചനയോടെ പറയുന്നത് പുരുഷന്മാരെക്കാള്‍ സ്ത്രീകളെപെട്ടെന്ന് ബാധിക്കും.സ്ഥാനാര്‍ത്ഥികളില്‍ മാതൃകയാകേണ്ടവരില്‍ ഒന്നാംസ്ഥാനത്ത് വരേണ്ടയാളാണ് മുഖ്യമന്ത്രി. മറിച്ചായാല്‍ കേരളം ദുഖിക്കും. നേരത്തെ വിഎസ്സ് സിന്ദു ജോയിയെക്കുറിച്ച് നടത്തിയ ഒരുത്തി പ്രയോഗം പോലെയല്ല ഇപ്പോള്‍ ലതികയെക്കുറിച്ച് പരാമര്‍ശിച്ചതെന്ന് അഴീക്കോട് ഓര്‍മ്മിപ്പിച്ചു.
നാക്കില്‍ ഗുളികന്‍ വരാതിരിക്കാന്‍ വി.എസ്‌നോക്കണമായിരുന്നു.പാര്‍ട്ടിയിലുള്ളവര്‍ ഖേദപ്രകടനത്തിന് വിഎസ്സിനെ നിര്‍ബ്ബന്ധിക്കണം. ലതികയുടെ പരാതികിട്ടിയാല്‍ അന്വേഷിക്കാമെന്ന് വനിത കമ്മീഷന്‍ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഒതിനൊന്നും കാത്തിരിക്കാതെ സ്വയം തീരുമാനിക്കുകയാണ് കമ്മീഷന്‍ ചെയ്യേണ്ടതെന്ന് അഴീക്കോട് വ്യക്തമാക്കി. തന്നെപറ്റി ഒരു പത്രത്തില്‍ മോശം പരാമര്‍ശം നടത്തിയതായി അഴീക്കോട് സൂചിപ്പിച്ചു. താന്‍സുന്ദരനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഗാന്ധിജിയേക്കാള്‍ സുന്ദരന്‍ ടാഗോറായിരുന്നു. അതു കൊണ്ട് ടാഗോറാണ് ഗാന്ധിജിയേക്കാള്‍ മഹാന്‍എന്ന് പറയാറുണ്ടോ. ചാനലില്‍ ഒരു വക്കീല്‍ പറയുന്നത് കേട്ടു അഴീക്കോടിനെ അറബിക്കടലില്‍ മുക്കി കൊല്ലണമെന്ന്. അധപ്പതനങ്ങളാണിതെല്ലാം.






