Random Posts

Friday, April 22, 2011

സംവരണതത്വങ്ങള്‍ പാലിക്കണമെന്ന് എന്‍.എസ്.യു.ഐ.


ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിദേശ സര്‍വ്വകലാശാലകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംവരണതത്വങ്ങള്‍ പാലിക്കണമെന്ന് എന്‍.എസ്.യു.ഐ. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം ഇത്തരം സര്‍വ്വകാലാശാലകളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദേശ സര്‍വ്വകലാശാല ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തിലാണ് എന്‍.എസ്.യു.ഐ ഈ ആവശ്യം മുന്നോട്ടു വച്ചത്. ശീയ അധ്യക്ഷന്‍ ഹൈബി ഈഡന്‍, ഇലക്ഷന്‍ കമ്മീഷന്‍ റോജി.എം.ജോണ്‍, അമൃധാ ധവാന്‍ എന്നിവരാണ് സംഘനയെ പ്രതിനിധീകരിച്ചത്. വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നങ്കിലും സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പകരം വയ്ക്കാവുന്നതല്ല വിദേശ സര്‍വ്വകലാശാലകളെന്ന ശക്തമായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് ഹൈബി ഈഡന്‍ യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും മെരിറ്റു പാലിച്ച് സുതാര്യമായായിരിക്കണം പ്രവേശനം നടത്തേണ്ടത്. ഫീസ് ഘടന നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകണം. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഇല്ലാത്ത കോഴ്‌സുകള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായായിരിക്കണം അനുമതി നല്‍കേണ്ടതെന്ന നിര്‍ദ്ദേശവും സംഘനടന മുന്നോട്ടുവച്ചു. സര്‍വ്വകലാശാല ഭരണ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് അവസരം നല്‍കണം. സിലബസ് ഓരോ വര്‍ഷവും യു.ജി.സിയുടെ അവലോകത്തിന് വിധേമാക്കണം തുടങ്ങി നിര്‍ദ്ദേശങ്ങളും സംഘടന മുന്നോട്ടുവച്ചു.