
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ 'അഡല്‍സ് ഒണ്‍ലി' സിനിമ പോലെയാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പരിഹസിച്ചു. യുഡിഎഫ് വികസനകാര്യങ്ങള്‍ മുന്നോട്ട് വക്കുമ്പോള്‍ മുഖ്യമന്ത്രി പണ്ട് പറഞ്ഞ് പഴകിയ ലൈംഗീക വിഷയങ്ങളാണ് ഉയര്‍ത്തിപിടിക്കുന്നത്.
കേരളത്തില്‍ ഒരു മന്ത്രി ലൈംഗീക അപവാദത്തില്‍ ഉള്‍പ്പെട്ടെ ചരിത്രം ആദ്യം ഉണ്ടാകുന്നത് 1957-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്താണെന്ന് രവി ഓര്‍മ്മിപ്പിച്ചു. മന്ത്രിയുടെ പേരും സ്ത്രീയുടെ പേരും പറയുന്നില്ല. മക്രോണിരാജന്റെ കഥാപ്രസംഗത്തിലെ അന്നത്തെ മുഖ്യവിഷയം ഇതായിരുന്നു. ഒരു മന്ത്രിയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നതും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ്. ആന്ധ്രാ അരി കുംഭകോണം കുപ്രസിദ്ധിനേടിയതാണ്. കൊല്ലം പ്രസ്സ് ക്ലബിന്റെ ജനഹിതം പരിപാടിയില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇപ്പോള്‍ 'എ' കഥകളുമായി നടക്കുന്ന മുഖ്യമന്ത്രി പഴയകാര്യങ്ങള്‍ ഒന്നും മറക്കരുതെന്ന് വയലാര്‍ രവി ഓര്‍മ്മിപ്പിച്ചു.






