Random Posts

Sunday, April 10, 2011

കണ്ണൂരിനെ കലാപഭൂമിയാക്കുന്നതു സിപിഎം- ഉമ്മന്ചാണ്ടി

രാജ്യത്ത് ഏറ്റവും കൂടുതല് കലാപങ്ങലും ലഹളകള്‍ നടക്കുന്ന സ്ഥലമാണു കണ്ണൂരെന്ന ദേശീയ ക്രൈംറിക്കാര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് സിപിഎമ്മിന്റെ അക്രമങ്ങള് മൂലമാണെന്നു പ്രതിപക്ഷനേതാവ് ഉമ്മന്ചാണ്ടി. കുറ്റകൃതൃനിരക്കിലും വയലന്റ് കുറ്റകൃത്യനിരക്കിലും കേരളം തുടര്ച്ചയായി ദേശീയതലത്തില് മുന്നില് നില്ക്കുന്നതും കണ്ണൂരിലെ അക്രമങ്ങള് മൂലമാണെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തോടും ആവിഷ്കാരസ്വാതന്ത്ര്യത്തോടും സ്വതന്ത്രപത്രപ്രവര്ത്തനത്തോടും സിപിഎം തികഞ്ഞ അസിഹിഷ്ണുത കാട്ടുന്നതിന്റെ തീക്ഷ്ണമായ ദൃശ്യങ്ങളാണ് ലോകം മുഴുവന് കണ്ടത്. ക്രൂരമായ മര്ദനമേറ്റ മാധ്യമപ്രവര്ത്തകനെ ഭീഷണിപ്പെടുത്തി. കണ്ണൂര് എങ്ങനെയാണ് ഈ അവസ്ഥയില് എത്തിയതെന്ന് ജയരാജന്റെ വാക്കുകളില് നിന്നു വ്യക്തമാണ് ഇതു കണ്ണൂരാണെന്ന് ഓര്ക്കണം എന്നു പറഞ്ഞതിനര്ത്ഥം അവിടെ സിപിഎം പറയുന്നതിനപ്പുറം ആര്ക്കും സംസാരിക്കാനോ പ്രവര്ത്തിക്കാനോ പറ്റില്ല എന്നാണ്. സിപിഎം നിയമം കയ്യിലെടുക്കുന്നതിന്റെ നാണക്കേടു മുഴുവന് പേറുന്നതു കേരളമാണെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.

കേരളത്തിലെ കുറ്റകൃത്യനിരക്ക് ദേശീയതലത്തില് ഉള്ളതിന്റെ ഇരട്ടിയാണ്. 2007, 08, 09 വര്ഷങ്ങളില് ദേശീയകുറ്റകൃത്യ നിരക്ക് 175.1, 181.5, 181.5 എന്നിങ്ങനെ ആയിരുന്നപ്പോള് കേരളം 319.1, 322.1, 341.5 എന്നീ നിരക്കുകളോടെ ഒന്നാമതെത്തി.

കൊലപാതകം, കലാപം തുടങ്ങിയവ ഉള്പ്പെടുന്ന വയലന്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ് കേരളത്തിനുള്ളത്. 2007, 08, 09 വര്ഷങ്ങളില് ദേശീയ ശരാശരി നിരക്ക് 19.0, 19.8, 19.7 എന്നിങ്ങനെയായിരുന്നെങ്കില് കേരളം 31.0, 33.1, 33.2 എന്നീ നിരക്കുകളോടെ രണ്ടാമതെത്തി.

2007ല് മാത്രം കണ്ണൂരില് 16 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. നാലുദിവസത്തിനുള്ളില് ഏഴു കൊലപാതകങ്ങളും രണ്ടു മാസത്തിനുള്ളില് 12 കൊലപാതകങ്ങളും അന്നു നടന്നു. അനവധി പേര് മൃതപ്രായരായി. സിപിഎമ്മും ആര്എസ്എസും മത്സരിച്ചാണ് അന്ന് കൊലനനടത്തിയത്. വാങ്ങിയാല് തിരിച്ചുകൊടുക്കുന്ന പാര്ട്ടിയാണു തങ്ങളുടേതെന്നും കുടിശിക വയ്ക്കുന്ന പതിവില്ലെന്നുമായിരുന്നു അന്നു പിണറായി വിജയന്റെ പ്രസ്താവന.

കണ്ണൂരിലെ രക്തച്ചൊരിച്ചിലിനു പരിഹാരം അവടെ കേന്ദ്രസേനയെ വിന്യസിക്കലാണെന്നാണ് ഹൈക്കോടതി ജസ്റ്റീസ് വി.രാംകുമാര് അഭിപ്രായപ്പെട്ടത്. മുഹമ്മിദ് ഫസലിന്റെ കൊലപാതകം സിബിഐ അന്വേഷണത്തിനു വിട്ടുകൊണ്ടു നടത്തിയ ഉത്തരവിലായിരുന്നു ഈ പരാമര്ശം. നിലനില്പിനു വേണ്ടിയാണെങ്കിലും പോലീസ് രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്ക്കു വഴങ്ങുകയും യഥാര്ത്ഥ കുറ്റവാളികളെ രക്ഷിക്കുകയും ചെയ്യുന്നത് അപമാനകരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പാര്ട്ടി ഓഫീസുകളില് നിന്നു നല്കുന്ന ലിസ്റ്റനുസരിച്ച് പാര്ട്ടിയുടെ നിരപരാധികളായ വിശ്വസ്തരെ പ്രതിയാക്കുകയാണ്. കുറ്റകൃത്യങ്ങളുടെ പേരില് അറസ്റ്റു ചെയ്യുന്നവരെ രക്ഷിക്കാന് ജനപ്രതിനിധികള് ഉള്പ്പെടെയുള്ളവര് പോലീസ് സ്റ്റേഷന് ആക്രമിച്ച സംഭവുമുണ്ടെന്ന് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ സമീപകാലത്ത് 209 തടവുകാരെ വിട്ടയച്ചതില് സിപിഎമ്മും ബിജെപിയും തമ്മില് ധാരണയുണ്ടെന്ന ആരോപണവും ശക്തമാണ്. ബിജെപി നേതാവ് ജയകൃഷ്ണന് മാസ്റ്ററെ വധിച്ച കേസിലെ സിപിഎം പ്രവര്ത്തകനും നാദാപുരത്തെ സിപിഎം പ്രവര്ത്തകനായ കെ.പി.രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ബിജെപി പ്രവര്ത്തകനും ഈ വിധത്തില് ജയില് മോചിതരായവരാണെന്ന് ഉമ്മന്ചാണ്ടി ചുണ്ടിക്കാട്ടി.