Random Posts

Friday, February 3, 2012

ജാഗ്രതെ! ഇ-മെയിലില്‍ നിന്നും സ്വയം ഡൗണ്‍ലോഡ് ചെയ്യുന്ന വൈറസ് കമ്പ്യൂട്ടറുകളെ കീഴടക്കുന്നു


സൈബര്‍ ആക്രമണങ്ങളിലെ ഏറ്റവും പുതിയ ശ്രേണിയല്‍ പെടുന്ന കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. അറ്റാച്ച്‌മെന്റ് ഓപ്പണ്‍ ചെയ്യാതെ തന്നെ സ്വയം കമ്പ്യൂട്ടറിലേയ്ക്ക് ഡണ്‍ലോഡ് ചെയ്തിറങ്ങി ഫയലുകളെ നശിപ്പിക്കുകയും മറ്റു ചെയ്യുന്ന ഒരു പുത്തന്‍ വൈറസാണത്രെ വില്ലനായി അവതരിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനെപ്പറ്റി മുന്നറിയിപ്പൊന്നും ലഭിക്കില്ല. 'ലോഡിങ്' എന്നെഴുതി കാണിക്കുന്ന ഒരു മെസേജ് മാത്രമാകും ലഭിക്കുക.

സാധാരണ ഗതിയില്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ വന്നിരുന്നത് ഇ-മെയില്‍നൊപ്പം ഉള്ള അറ്റാച്ചുമെന്റുകള്‍ ആയിട്ടായിരുന്നു. ഈ അറ്റാച്ചുമെന്റുകളില്‍ ആരെങ്കിലും ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് കമ്പ്യൂട്ടറുകളിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും പതിയെ കമ്പ്യൂട്ടറിലെ ഓരോ ഫയലിലും നുഴഞ്ഞ് കയറി അവയെ താറുമാറാക്കും. എന്നാല്‍ പുതിയ വൈറസാകട്ടെ ഇ-മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന തരത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇ-മെയില്‍ വൈറസ് ബാധിച്ച തരത്തിലല്ല വരുന്നത് എന്നതുകൊണ്ട് ഒട്ടുമിക്ക ആന്റി വൈറസ് പാക്കേജുകള്‍ക്കും ഇതിനെ കണ്ടെത്തി ബ്ലോക്ക് ചെയ്യാനാവില്ല.

സൈബര്‍ രംഗത്തെ അപകടകരമായ ഒരു പ്രതിഭാസമാണിതെന്ന് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് അറിയില്ലാത്ത അറ്റാച്ച്‌മെന്റുകളോ ഫയലുകളോ ഓപ്പണ്‍ ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പോലും ചെയ്യാത്തവരുടെ കമ്പ്യൂട്ടറുകളില്‍ പോലും വൈറസ് പടരുന്നതിനെ തടയാനാവില്ല. പുതിയ വൈറസ് പടര്‍ത്തുന്ന ഇ-മെയിലുകളെ ഡ്രൈവ്-ബൈ ഇ-മെയിലുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇ-മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ കമ്പ്യൂട്ടറിനെ കീഴ്‌പ്പെടുത്തുന്ന തരത്തിലുള്ള പ്രോഗ്രാമാണ് ഡ്രൈവ് ബൈ ഇ-മെയിലുകളിലുള്ളത്.

വൈറസുള്ള വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്ന അനുഭവമായിരിക്കും ഇത്തരം ഇ-മെയിലുകള്‍ തുറക്കുമ്പോഴും സംഭവിക്കുന്നത്. 'ബാങ്കിങ് സെക്യൂരിറ്റി അപ്‌ഡേറ്റ്' എന്ന പേരിലാണ് ഡ്രൈവ് ബൈ വൈറസ് ഇ-മെയിലുകളിലൂടെ പ്രചരിക്കുന്നത്. ഇത്തരം ഇ-മെയിലുകള്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം. ഇതിനു പുറമേ നിങ്ങള്‍ ഉപയോഗികുന്ന ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ശ്രമിക്കണമെന്ന് സെക്യൂരിറ്റി കമ്പനികള്‍ ഉപദേശിക്കുന്നു. കാരണം എല്ലാ ബ്രൗസറുകളുടേയും ഏറ്റവും പുതിയ വേര്‍ഷനില്‍ അടങ്ങിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങള്‍ പുതുതായി ഇറങ്ങുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് സജ്ജമായിരിക്കും