കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും വിവാദങ്ങളിലേയ്ക്ക് നീങ്ങുന്നു. ലോകത്തിലെ വിപ്ലവനേതാക്കളുടെ ചിത്രത്തിനൊപ്പം ക്രിസ്തുവിന്റെ ചിത്രം വച്ചത് കഴിഞ്ഞ ദിവസം കനത്ത എതിര്‍പ്പിന് ഇടയാക്കിയെങ്കില്‍ ഇപ്പോഴിതാ ക്രിസ്തുമത വിശ്വാസികള്‍ ആദരപൂര്‍വം കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്ത് വികൃതമാക്കിയതാണ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്.
'ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം.... പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സി.പി.എം സംസ്ഥാനസമ്മേളനത്തിനോട് അനുബന്ധിച്ച് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ക്കൊപ്പമാണ് ഈ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡും തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബോര്‍ഡ് എടുത്തു മാറ്റുകയായിരുന്നു. അത്താഴമേശയില്‍ മധ്യത്തിലിരിക്കുന്ന യേശു ക്രിസ്തുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാക്കി. ഒബാമയ്ക്കു നീല നിറം കൊടുക്കുകയും, സാത്താനെപ്പോലെ ചെവി നീട്ടി അപഹാസ്യമായ രൂപത്തില്‍ ആക്കുകയും ചെയ്തു.
യേശുവിന്റെ 12 ശിഷ്യരില്‍ ഒബാമയുടെ ഒരുവശത്ത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയുമാണ്. മറുവശത്തു നരേന്ദ്ര മോഡിയും എല്‍.കെ. അഡ്വാനിയും, ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരും. സാധാരണ ക്രിസ്തു ചിത്രങ്ങള്‍ക്ക് മുകളില്‍ പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്ന പ്രാവിനെ നല്‍കുന്നതിനു പകരം ഒബാമയുടെ തലയ്ക്കു മുകളില്‍ യാങ്കിക്കഴുകന്റെ ചിത്രവും നല്‍കി.
യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്നും ക്രിസ്തുമതം കമ്യൂണിസത്തിന്റെ ആശയമാണ് അനുവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യേശുക്രിസ്തു പോലെ മിശിഹായാണെന്നും പറഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചു നടന്ന സി.പി.എം നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമായിട്ടില്ല.
മോര്‍ഫിങിലൂടെ യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ കോണ്‍ഗ്രസ്- ബിജെപി നേതാക്കളാക്കിയും പരിഹസിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിന് ഇടയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്റെ (സിഐടിയു) പേരിലാണു ഫ്‌ളെക്‌സ് സ്ഥാപിച്ചതെങ്കിലും ഇത്തരം നിരുത്തരവാദിത്വപരമായ നടപടികള്‍ക്ക് സി.പി.എം നേതാക്കന്മാര്‍ മറുപടി പറയേണ്ടി വരുമെന്ന് തീര്‍ച്ച.
അന്ത്യ അത്താഴത്തെ സി.പി.എം വികലമായി ചിത്രീകരിച്ചത് ദൈവനിന്ദയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എം ഖേദം പ്രകടിപ്പിക്കണം. യേശുവിനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ച സി.പി.എം ഇപ്പോള്‍ നിന്ദിച്ചിരിക്കുന്നു. യേശുവിന്റെ പ്രതിപുരുഷന്മാരെ നികൃഷ്ട ജീവികളെന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മറ്റുപലതും പറയുന്നത്. സി.പി.എം എപ്പോഴും സ്വീകരിക്കുന്ന സമീപനം ഇതാണ്. പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചിത്രത്തിനെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി വക്താക്കള്‍ അഭിപ്രായപ്പെട്ടു. അന്ത്യഅത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച സിപിഎം നടപടി തെറ്റെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. പാര്‍ട്ടി നേതൃത്വം ഇടപെട്ട് തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
അന്ത്യഅത്താഴം വികലമാക്കിയതിനെതിരേ കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പ്രതികരിച്ചു. ലോക ജനതക്ക് മുഴുവന്‍ നന്മയുടെ, സ്നേഹത്തിന്‍റെ, കരുണയുടെ വെളിച്ചം വിതറിയ യേശു ദേവന്‍റെ അന്ത്യ അത്താഴത്തെ വികൃതമായി ചിത്രീകരിച്ച പിണറായിയുടെ ശിഷ്യ ഗണങ്ങള്‍ ചരിത്രത്തില്‍ മാപ്പ് അര്‍ഹിക്കാത്ത ഒരു മഹാ പാതകം ആണ് ചെയ്തിരിക്കുന്നത് . രാഷ്ട്രീയ ക്കാര്‍ക്ക് എന്തുമാകാം, മാര്‍ക്സിസ്റ്റ്‌കാരന്‍ ആയാല്‍ എന്ത് തോന്യാസവും ആകാം എന്ന പിണറായി സിദ്ധാന്തം സഖാവ് പിണറായി തിരുത്തണം . ബിഷപിനെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായിയുടെ ശിഷ്യന്മാര്‍ ഒരു മതത്തെ ആകെ അപമാനിക്കുംപോള്‍ മാനവികതയെ, മനുഷ്യ സ്നേഹത്തെ, ഭാരതത്തിന്‍റെ മതേതര ചിന്തയെ , ഒരു പോറലും എല്പിക്കാതെ നമുക്ക് സംരക്ഷിക്കേണ്ടി ഇരിക്കുന്നു. നമുക്ക് യേശു ദേവനോടു തന്നെ അപേഷിക്കം, കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില, ഇവരോട് പൊറുക്കണേ. മാര്‍ക്സിസ്റ്റ് നെറികേടിനു മുന്‍പില്‍ ക്രിസ്തുവിന്റെ സഹിഷ്ണത കാണിക്കുന്ന ക്രിസ്തീയ സഹോദരങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ , അത് താങ്ങുവാന്‍ നിങ്ങളുടെ പാര്‍ട്ടിക്ക് ആകില്ല എന്ന് സഖാക്കള്‍ മറക്കണ്ടന്നും സതീശന്‍ പാച്ചേനി മുന്നറിയിപ്പ് നല്‍കി