ശ്രീകാര്യം: തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു. വിജയം നേടി. ആകെയുള്ള 20 സീറ്റില്‍ പതിനെട്ടെണ്ണം കെ.എസ്.യു. നേടിയെന്ന് കെ.എസ്.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. ഷാമില്‍ ടി.പി. (ചെയര്‍മാന്‍), അഞ്ജു ബേബി (വൈസ്. ചെയര്‍മാന്‍), രാഹുല്‍ വിനോദ് (ജന. സെക്രട്ടറി), വിവേക് എസ്. മേനോന്‍ (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), സിദ്ധാര്‍ഥ് കെ. വര്‍മ (മാഗസിന്‍ എഡിറ്റര്‍), ടോം കെ. സെബാസ്റ്റ്യന്‍, അനീസ് ബാബു (യു.യു.സി), നാന്ദില അഹമ്മദ്, ഡീന ജോണ്‍ (ലേഡി റെപ്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.







