കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം ധനകാര്യമന്ത്രിയുമായി കൂടിയാലോചിച്ച് സജീവമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്റെ 23-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1994ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും അന്നത് നടപ്പാക്കാന്‍ കഴിയാതെ പോയി. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ചിരകാലാഭിലാഷമായ പെന്‍ഷന്‍ കാര്യത്തില്‍ ഗവണ്‍മെന്റിന് അനുഭാവം തന്നെയാണുള്ളത്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നതാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാനും വികസന പരിപാടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധനകമ്മിയും റവന്യൂ കമ്മിയുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയ ഇടതുമുന്നണി സംസ്ഥാനത്തിന്റെ വികസനം പിന്നോട്ടു നയിക്കുകയാണ് ചെയ്തതെന്ന് ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി എസ് ഹരീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാര്‍, എം എസ് റാവുത്തര്‍, വട്ടപ്പാറ ചന്ദ്രന്‍, മുടവന്‍മുകള്‍ രവി, ആനാട് ഷഹീദ്, എ കെ സാദിക്ക്, എം പി സലിം, സേവ്യര്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി എസ് സുരാജ് സ്വാഗതവും അരുണ്‍ ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.
Friday, February 3, 2012
Home »
» കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍: സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍: സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
By Anonymous 2/03/2012 09:04:00 AM






