തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മറ്റി അംഗവും സി.പി.എമ്മിന്റെ വർക്കല ഏരിയാ കമ്മറ്റി അംഗവുമായ അഡ്വ.സുന്ദരേശൻ അനാശാസ്യത്തിനു പോലീസ് അറസ്റ്റ് ചെയ്തു.അഡ്വ.സുന്ദരേശൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണു.
നിർദ്ദിഷ്ട ടെക്നോസിറ്റിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് അഡ്വ.സുന്ദരേശനും ആറ്റിങ്ങൽ സ്വദേശിയായ യുവതിയും അര മണിക്കൂറോളം കാർ നിർത്തിയിട്ടിരുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരുന്നതിനെ തുടർന്ന് സമീപവാസികളായ ചെറുപ്പക്കാർ സുന്ദരേശനോട് കാര്യം തിരക്കുകയായിരിന്നു.കാര്യം തിരക്കിയ ചെറുപ്പക്കാരോട് അഡ്വ.സുന്ദരേശൻ തട്ടിക്കയറുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തു.തന്റെ അളിയൻ സ്ഥലം എസ്.പി ആണെന്ന് പറഞ്ഞതിനെതുടർന്ന് സ്ഥലവാസികൾ പോലീസിനെ വിളിച്ച് വരുത്തുക ആയിരുന്നു
മംഗലപുരം പോലീസ് സ്ഥലത്തെത്തി യുവതിയേയും ജില്ലാ നേതാവിനെയും അറസ്റ്റ് ചെയ്തു.സംഭവമറിഞ്ഞ് നൂറ്കണക്കിനു നാട്ടുകാരും യൂ ഡി എഫ് പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ച് കൂടിയിരുന്നു.2004ൽ ഇടതുമുന്നണി സ്ഥാനാർഥിയായി വർക്കലയിൽ മത്സരിച്ചത് അഡ്വ സുന്ദരേശനാണു.ജില്ലാ സഹകരണബാങ്കിൽ ലോൺ തരമാക്കി കൊടുത്തതിന്റെ പ്രത്യുപകാരമാണു കാറിൽ നടന്നതെന്ന് നാട്ട്കാർ ആരോപിച്ചു







