Thursday, April 26, 2012
Home »
» എസ്.എസ്.എല്‍.സി. ഫലം ഇന്ന്
എസ്.എസ്.എല്‍.സി. ഫലം ഇന്ന്
By Anonymous 4/26/2012 07:50:00 AM
എസ്.എസ്.എല്‍.സി. പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 11.30ന് പ്രഖാപിക്കും, ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 90 ശതമാനത്തിനു മുകളിലാണ് ഇക്കുറിയും വിജയമെന്നാണ് സൂചന. ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങള്‍ താരതമ്യേന കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ വിഷയങ്ങള്‍ക്ക് താരതമ്യേന വിജയശതമാനം കുറവാണെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മോഡറേഷന്‍ നല്‍കിയിരുന്നില്ല. ബുധനാഴ്ച ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലം അംഗീകരിച്ചു. മന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കുക.
http://keralapareekshabhavan.in , http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http: //results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം കിട്ടും.






