Wednesday, April 25, 2012
Home »
» എസ്.എസ്.എല്‍.സി.ഫലം നാളെ
എസ്.എസ്.എല്‍.സി.ഫലം നാളെ
By Anonymous 4/25/2012 08:25:00 AM
എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഷാജഹാന്‍ അറിയിച്ചു.
മാര്‍ച്ച് 26നാണ് എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞത്. കൃത്യം ഒരു മാസമാകുമ്പോള്‍ത്തന്നെ ഫലം പ്രഖ്യാപിക്കാനുമായെന്നത് ഈ വര്‍ഷത്തെ നേട്ടമാണ്. മൂല്യനിര്‍ണയം കഴിഞ്ഞ് പ്രഖ്യാപനത്തിനു തയ്യാറായ ഫലം ബുധനാഴ്ച ചേരുന്ന പരീക്ഷാബോര്‍ഡ് യോഗം അംഗീകരിക്കും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുക്കുക.







