Random Posts

Saturday, March 10, 2012

ഇന്ത്യയെ കാക്കാന്‍ ദ്രാവിഡ് ഇനിയില്ല


ടീം ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് അഞ്ചാം സീസണില്‍ ദ്രാവിഡ് ഇറങ്ങും. യുവതലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് വിരമിക്കല്‍ തീരുമാനമെന്ന് ദ്രാവിഡ് പറഞ്ഞു.

ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് നേരത്തെ വിരമിച്ചിരുന്നു. ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് കഴിഞ്ഞവര്‍ഷം വിരമിച്ചിരുന്നു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, മുന്‍ നായകനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അനില്‍ കുംബ്ലെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡിനൊപ്പം പങ്കെടുത്തു.

ഇന്ന് ലോക ക്രിക്കറ്റില്‍ അവശേഷിച്ചിരുന്ന ചുരുക്കം ചില ക്ലാസ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടംലഭിച്ച താരമായിരുന്നു ദ്രാവിഡ്. 1996ല്‍ ലോര്‍ഡ്‌സിലായിരുന്നു ദ്രാവിഡ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പങ്കെടുത്തത്. 264 ടെസ്റ്റുകളില്‍ നിന്ന് 13,288 റണ്‍സ് നേടി. 36 സെഞ്ച്വറികളും 63 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെയാണ് ഇത്.

ടെസ്റ്റില്‍ ദ്രാവിഡിനേക്കാളും റണ്‍സ് നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്. ടെസ്റ്റില്‍ ദ്രാവിഡിന്റെ ഉയര്‍ന്ന സ്‌കോര്‍ 270 റണ്‍സാണ്. 210 ക്യാച്ചുകളോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമെന്ന റെക്കോഡും ദ്രാവിഡിന്റെ കൈയില്‍ ഭദ്രം. 25 ടെസ്റ്റുകളില്‍ ടീം ഇന്ത്യയെ നയിച്ചു. ഇതില്‍ എട്ടെണ്ണം ജയിച്ചു. ആറെണ്ണത്തില്‍ പരാജയപ്പെട്ടു