Random Posts

Wednesday, March 21, 2012

സംസ്ഥാനത്ത് 28,420 പുതിയ വീടുകള്‍ പണിത് നല്‍കും

ഭവനരഹിതരായ ആളുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 28,420 വീടുകള്‍ പണിത് നല്‍കും. കേന്ദ്ര പദ്ധതിയായ ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു പുറമെ
6,400 വീടുകള്‍ പുനരുദ്ധരിക്കുന്നതിനും സഹായം നല്‍കുമെന്ന് ധനമന്ത്രി കെ.എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തി. ഈ പദ്ധതി പ്രകാരമുള്ള ധനസഹായം പട്ടിക ജാതിക്കാര്‍ക്ക് 2 ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 2.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. കൂടാതെ പൊതുവിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതാണ്. അത്തരമാളുകള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കും.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ദേശിയ ഗ്രാമീണ ജീവന ദൗത്യം വഴി സൂഷ്മ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി ഈ വര്‍ഷം പത്ത് കോടി രൂപ വകയിരുത്തി. നഗരങ്ങളിലേതിന് സമാനമായ പുര പദ്ധതി’കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതി ഇപ്പോള്‍ തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ കേന്ദ്ര സഹായത്തോടെ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനം ശക്തിപ്പെയുത്തതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ലോക ബാങ്ക് സഹായത്തോടെയുള്ള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ട് എന്ന പദ്ധതി ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധതിക്ക് അടുത്ത വര്‍ഷം 248 കോടി ലഭ്യമാക്കുന്നതാണ്. കൂടുംബശ്രീയുടെ പ്രവര്‍ത്തനങ്ങല്‍ക്കായി 84 കോടി രൂപയും വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പടെ എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷനുകളും ആവശ്യക്കാരായ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അകൗണ്ടിലൂടെ ഇലക്‌ട്രോണിക്ക് സംവിധാനം വഴി വിതരണം ചെയ്യുന്നതാണ്.

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണ സംരഭങ്ങല്‍ ഊര്‍ജിതപ്പെടുത്തും. ഇതിന്റെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കും. അതുപോലെ തന്നെ പുതുതായി നിര്‍മിക്കുന്ന എല്ലാ ഫഌറ്റുകള്‍ക്ക് ഖരമാലിന്യ സംവിധാനം നിര്‍ബന്ധമാക്കുന്നതാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ പരിതിയില്‍ വരാത്ത ഇടി-മിന്നല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായം നല്‍കുന്നതാണ്. വര്‍ക്കല പാപനാശം, അരുവിക്കര, ആലുവ, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ പിതൃതര്‍പ്പണത്തിനെത്തുന്ന തീര്‍ത്ഥാടര്‍ക്ക് ബലിമണ്ഡപങ്ങള്‍ നിര്‍മിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.